ശ്രീനഗര്‍ : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീര്‍ മുന്‍ മന്ത്രിയും ദോഗ്ര സ്വാഭിമാൻ സംഗതൻ പാര്‍ട്ടി നേതാവുമായ ചൗധരി ലാല്‍ സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ED) അറസ്റ്റ് ചെയ്‌തു. ഭാര്യയും മുന്‍ നിയമസഭാംഗവുമായ കാന്ത അന്ദോത്രയുടെ മേല്‍നോട്ടത്തിലുള്ള വിദ്യാഭ്യാസ ട്രസ്റ്റിനെതിരെയുള്ള കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി ചൗധരി ലാൽ സിങ്ങിനെ ഇഡി ചോദ്യം ചെയ്‌ത് വരികയായിരുന്നു (J&K Minister Lal Singh Case). ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് (Former Legislator Kanta Andotra's Case).
പ്രതിഷേധവുമായി ജനങ്ങള്‍: കേസിനെ തുടര്‍ന്ന് ചൗധരി ലാല്‍ സിങ് അറസ്റ്റിലായതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കശ്‌മീരിലെ ഇവരുടെ ഓഫിസിന് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി മുദ്രാവാക്യം ഉയര്‍ത്തി (Choudhary Lal Singh Arrest). ദോഗ്ര സ്വാഭിമാൻ സംഗതൻ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കമാണ് പ്രതിഷേധവുമായെത്തിയത്. അറസ്റ്റില്‍ പ്രതിഷേധിച്ച അനുയായികള്‍ ഇഡി ഓഫിസിന് മുമ്പിലും പ്രതിഷേധ ധര്‍ണ നടത്തി. ബിജെപിയ്‌ക്കെതിരെയും സംഘം മുദ്രാവാക്യം വിളിച്ചു (Money Laundering Case In Jammu).
ഇത് രാഷ്‌ട്രീയ ഗൂഢാലോചന : തങ്ങള്‍ക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസും അറസ്‌റ്റുമെല്ലാം ബിജെപിയുടെ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചൗധരി ലാല്‍ സിങ് പറഞ്ഞു. ബിജെപിയുടെ നിര്‍ദേശ പ്രകാരമാണ് ഇഡി തന്നെ അറസ്റ്റ് ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു (Educational Trust Money Laundering Case).
കഴിഞ്ഞ മാസമാണ് കാന്ത അന്ദോത്രയുടെ വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ ഇഡി റെയ്‌ഡ് വ്യാപകമാക്കിയത്. ട്രസ്റ്റ് രൂപീകരണത്തിന് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് ആരോപിച്ചാണ് നിലവില്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരിലും സമീപ പ്രദേശങ്ങളിലും ഇഡി സംഘം പരിശോധന നടത്തിയിരുന്നു. ജമ്മു, കത്വ, പഞ്ചാബിലെ പത്താന്‍കോട്ട് (Pathankot In Punjab) തുടങ്ങി എട്ടിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത് (ED Arrests In Jammu Kashmir).
2011 ജനുവരി 4നും ജനുവരി 7നും ഇടയില്‍ വിദ്യാഭ്യാസ ട്രസ്റ്റിനായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നിലവില്‍ ലാൽ സിങ്ങിനെതിരായ ഫെഡറൽ ഏജൻസി അന്വേഷണം പുരോഗമിക്കുകയാണ് (Enforcement Directorate (ED).