ETV Bharat / bharat

ലഡാക്കിൽ 18,000 അടി ഉയരത്തിൽ യോഗ ചെയ്‌ത്‌ ഐടിബിപി - ഐടിബിപി

ഹിമാചലിൽ 16,000 അടിയിലും ലഡാക്കിലെ പാങ്കോങിൽ 14,000 അടി ഉയരത്തിലുമാണ്‌ ഐടിബിപി ഉദ്യോഗസ്ഥർ യോഗ നിർവഹിച്ചത്‌

Indo-Tibetan Border Police  7th annual 'International Yoga Day 2021'  Central Armed Police Forces of India  ITBP performs Yoga at 18,000ft in Ladakh  mean sea level  Indian-China border  Sino-Indian border  Karakoram Pass Ladakh  international yoga day  ITBP yoga day celebration  ലഡാക്ക്‌  18,000 അടി ഉയരത്തിൽ യോഗ  ഐടിബിപി  ഇൻഡോ -ടിബറ്റൻ ബോർഡർ പൊലീസ്‌
ലഡാക്കിൽ 18,000 അടി ഉയരത്തിൽ യോഗ ചെയ്‌ത്‌ ഐടിബിപി
author img

By

Published : Jun 21, 2021, 10:12 AM IST

ന്യൂഡൽഹി: ഏഴാമത്‌ അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ ലഡാക്കിൽ 18,000 അടി ഉയരത്തിൽ യോഗ ചെയ്‌ത്‌ ഇൻഡോ -ടിബറ്റൻ ബോർഡർ പൊലീസ്‌ (ഐടിബിപി). കൂടാതെ ഹിമാചലിൽ 16,000 അടിയിലും ലഡാക്കിലെ പാങ്കോങിൽ 14,000 അടി ഉയരത്തിലും ഐടിബിപി ഉദ്യോഗസ്ഥർ യോഗ ചെയ്‌തു. ഇന്ത്യയിലെ അഞ്ച് കേന്ദ്ര സായുധ പൊലീസ് സേനകളിൽ ഒന്നാണ് ഐടിബിപി.

read more:'കൊവിഡ് കാലത്ത് യോഗ പ്രതീക്ഷയുടെ കിരണം', പ്രധാനമന്ത്രി

ചൈനയുടെ ടിബറ്റൻ സ്വയംഭരണ പ്രദേശത്ത് ഇന്ത്യയുടെ അതിർത്തി നിരീക്ഷിക്കുന്ന അതിർത്തി പട്രോളിംഗ് സംഘടനയാണ് ഇത്. ഇന്തോ-ചൈന അതിർത്തിയിൽ 3,488 കിലോമീറ്റർ വിസ്തൃതിയുള്ള ലഡാക്കിലെ കാരക്കോറം പാസ് മുതൽ അരുണാചൽ പ്രദേശിലെ ജചെപ് ലാ വരെയുള്ള പ്രദേശങ്ങൾ നിരീക്ഷിക്കുന്നത്‌ ഐടിബിപിയാണ്‌.

എല്ലാ വർഷവും ജൂൺ 21നാണ് രാജ്യത്തുടനീളം അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നത്. 'യോഗ ഫോർ വെൽനസ്' ആണ് ഈ വർഷത്തെ യോഗ തീം. കൂടാതെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

2014 മുതലാണ് രാജ്യത്ത് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കൽ ആരംഭിച്ചത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ രണ്ട് വർഷമായി അന്താരാഷ്ട്ര യോഗാ ദിന പരിപാടി ടെലിവിഷൻ പ്രോഗ്രാമായാണ് നടത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.