ETV Bharat / bharat

കോൺഗ്രസ് നേതാവിന് ബന്ധമുള്ള മദ്യക്കമ്പനിയിൽ ഇൻകം ടാക്‌സ് റെയ്‌ഡ്‌; പിടിച്ചെടുത്തത് 275 കോടിയോളം രൂപ; വീഡിയോ പുറത്ത്

IT Raids At Odisha Distillery: പണം അടങ്ങിയ 176 ബാഗുകളാണ് ഇതുവരെ ഇൻകം ടാക്‌സ് വകുപ്പ് ബാങ്കില്‍ എണ്ണി തിട്ടപ്പെടുത്താനായി നൽകിയത്. നോട്ട് ബാഹുല്യം മൂലം ബാങ്കിലെ നോട്ടെണ്ണൽ യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചിരുന്നു.

I T Raids In Odisha  Income Tax raid in Odisha  Income Tax Raid Balangir  ഇൻകം ടാക്‌സ് റെയ്‌ഡ്  ബാലംഗീർ ഇൻകം ടാക്‌സ് റെയ്‌ഡ്  Boudh Distillery Private Limited  Baldeo Sahu Infra Private Limited  ഐ ടി റെയ്‌ഡ്‌  ആദായ നികുതി വകുപ്പ്  ആദായ നികുതി റെയ്‌ഡ്‌
IT Raids Against Odisha Distillery Group Linked To Congress MP Intensify
author img

By ETV Bharat Kerala Team

Published : Dec 9, 2023, 10:36 PM IST

ഒഡിഷയിൽ കോൺഗ്രസ് നേതാവിന് ബന്ധമുള്ള മദ്യക്കമ്പനിയിൽ ഇൻകം ടാക്‌സ് റെയ്‌ഡ്‌

ബാലംഗീർ : ഒഡിഷയിൽ കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ട മദ്യ കമ്പനികളിൽ റെയ്‌ഡ്‌ ശക്തമാക്കി ആദായനികുതി വകുപ്പ് (IT Raids Against Odisha Distillery Group Linked To Congress MP Intensify). ഇന്ന് നടന്ന റെയ്‌ഡിൽ 20 ബാഗുകളിൽ സൂക്ഷിച്ചിരുന്ന 50 കോടിയോളം രൂപ പിടിച്ചെടുത്തു. ഇതുവരെ 275 കോടിയോളം രൂപയാണ് ജാർഖണ്ഡിലെ കോൺഗ്രസ് എംപി ധീരജ് സാഹുവിന്‍റെ ഉടമസ്ഥതയിലുള്ള മദ്യ കമ്പനിയുമായി ബന്ധപ്പെട്ട് നടന്ന റെയ്‌ഡിൽ പിടിച്ചെടുത്തത്.

ഇന്ന് (ഡിസംബര്‍ 9) നടന്ന റെയ്‌ഡിൽ ബാലംഗീർ ജില്ലയിലെ സുദാപാരയിലുള്ള മദ്യ നിർമാതാവിന്‍റെ വീട്ടിൽ നിന്ന് 50 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. 20 ബാഗുകളിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇന്ന് പിടികൂടിയത്. പണം അടങ്ങിയ 176 ബാഗുകളാണ് ഇതുവരെ ഇൻകം ടാക്‌സ് വകുപ്പ് ബാങ്കില്‍ എണ്ണി തിട്ടപ്പെടുത്താനായി നൽകിയത്.

റെയ്‌ഡിനുപിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. പൊതുജനങ്ങളിൽ നിന്ന് എന്ത് കൊള്ളയടിച്ചാലും ഓരോ പൈസയും തിരികെ നൽകേണ്ടിവരുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. 'രാജ്യത്തെ ജനങ്ങള്‍ ഈ കറൻസി നോട്ടുകളുടെ കൂമ്പാരങ്ങൾ നോക്കണം, എന്നിട്ട് അവരുടെ (കോൺഗ്രസ്) നേതാക്കളുടെ സത്യസന്ധതയെക്കുറിച്ചുള്ള പ്രസംഗങ്ങൾ കേൾക്കണം. പൊതുജനങ്ങളിൽ നിന്ന് എന്ത് കൊള്ളയടിച്ചാലും ഓരോ പൈസയും തിരികെ നൽകേണ്ടിവരും, ഇതാണ് മോദിയുടെ ഉറപ്പ്' - മോദി എക്‌സിൽ കുറിച്ചു.

  • देशवासी इन नोटों के ढेर को देखें और फिर इनके नेताओं के ईमानदारी के 'भाषणों' को सुनें... 😂😂😂

    जनता से जो लूटा है, उसकी पाई-पाई लौटानी पड़ेगी, यह मोदी की गारंटी है।

    ❌❌❌💵 💵 💵❌❌❌ pic.twitter.com/O2pEA4QTOj

    — Narendra Modi (@narendramodi) December 8, 2023 " class="align-text-top noRightClick twitterSection" data=" ">

പടിഞ്ഞാറൻ ഒഡിഷയിലെ ഏറ്റവും വലിയ മദ്യ നിർമാതാക്കളായ ബൗദ്ധ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിലാണ് പ്രധാനമായി റെയ്‌ഡ്‌ നടന്നത്. ബാൾഡിയോ സാഹു ഇൻഫ്രാ എന്ന കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് ബൗദ്ധ് ഡിസ്റ്റിലറി. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും വീടുകളിലും ഓഫിസുകളിലും റെയ്‌ഡ്‌ നടന്നു. ബലംഗീറിനു പുറമെ ബോലാംഗിർ, സംബൽപൂർ, റൂർക്കല, സുന്ദർഗഡ്, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് റെയ്‌ഡ്‌ നടത്തിയത്.

ഇൻകം ടാക്‌സ് ഡയറക്‌ടർ ജനറൽ സഞ്ജയ് ബഹാദൂർ കഴിഞ്ഞ മൂന്ന് ദിവസമായി ഭുവനേശ്വറിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ റെയ്‌ഡുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. 150 ഇൻകം ഉദ്യോഗസ്ഥർ മദ്യ-ഡിസ്റ്റിലറി സ്ഥാപനങ്ങളിൽ നടക്കുന്ന റെയ്‌ഡുകളിൽ പങ്കെടുക്കുന്നുണ്ട്. റെയ്‌ഡുകളിൽ കണ്ടെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയ്ക്കുവേണ്ടി ഐടി വകുപ്പ് ഹൈദരാബാദിൽ നിന്നുള്ള 20 ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം പിടിച്ചെടുത്ത 275 കോടിയോളം രൂപയിൽ ഇതുവരെ എണ്ണി തീർക്കാനായത് 46 കോടി രൂപ മാത്രമാണ് (Income Tax Raids In Odisha Lead To Seizure Of Nearly 300 Crores). ഒഡിഷയിലെ ബാലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് പണം എണ്ണുന്നത്. എണ്ണിത്തുടങ്ങി രണ്ടാം ദിവസം 46 കോടി രൂപ വരെ എണ്ണിയതായി ബാലംഗീർ എസ്ബിഐ റീജിയണൽ മാനേജർ അറിയിച്ചു.

Also Read: അമിത് ഷായുടെ സന്ദര്‍ശനത്തിനുപിന്നാലെ ബംഗാളില്‍ വ്യാപക സിബിഐ റെയ്‌ഡ് ; പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍

പിടിച്ചെടുത്ത പണം സംബൽപൂരിലെയും ബലംഗീറിലെയും രണ്ട് എസ്ബിഐ ശാഖകളിൽ എണ്ണിക്കൊണ്ടിരിക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു. 500, 200, 100 രൂപ നോട്ടുകൾ എണ്ണുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, അമിതഭാരം കാരണം യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചതായും അവർ പറഞ്ഞു. ഇക്കാരണത്താല്‍ സംസ്ഥാനത്തെ വിവിധ ബാങ്കുകളിൽ നിന്ന് ഇവിടേക്ക് നോട്ടെണ്ണൽ യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.