ന്യൂഡല്‍ഹി: ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മാധ്യമ പ്രവര്‍ത്തക വിജയ്ത സിങ് ഇടിവി ഭാരതിനോട് പറഞ്ഞു. എന്നാല്‍ വിവരങ്ങള്‍ ലഭ്യമാകാതെ സംഭവത്തിന് പിന്നില്‍ ആരാണെന്ന് പറയാനാവില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് താന്‍ ശേഖരിച്ച വിവരങ്ങളൊക്കെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഒരു ദേശീയ ദിനപ്പത്രത്തിന്‍റെ റിപ്പോര്‍ട്ടറായ വിജയ്ത സിങ് പ്രതികരിച്ചു.
ഫോണ്‍ ചോര്‍ത്തലിന് പിന്നിലെ കാരങ്ങളെക്കുറിച്ച് അറിയാമോയെന്ന ചോദ്യത്തിന് സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ലഭിക്കാതെ പ്രതികരിക്കാനില്ലെന്നായിരുന്നു അവരുടെ മറുപടി. സംഭവം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണോയെന്ന ചോദ്യത്തിനോടും ആവര്‍ പ്രതികരിച്ചില്ല.
also read: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂർ എംപി
"ഞാൻ ആദ്യം ഒരു റിപ്പോർട്ടറായതിനാൽ ഒരു അഭിപ്രായവും പറയാൻ ആഗ്രഹിക്കുന്നില്ല. വസ്തുതകളെ അടിസ്ഥാനമാക്കി, അലങ്കാരങ്ങളില്ലാതെയാണ് ഞാന്‍ വാര്‍ത്തകള്‍ ചെയ്യുന്നത്. അതു തന്നെയാണ് ഞങ്ങൾ ചെയ്യുന്നത്." എന്നായിരുന്നു വിജയ്ത സിങ്ങിന്‍റെ പ്രതികരണം.
കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയ 40 ഇന്ത്യന്‍ മാധ്യ പ്രവര്‍ത്തകരില്‍ ഉള്‍പ്പെട്ടയാളാണ് വിജയ്ത സിങ്. ഇന്ത്യയില്‍ നിന്ന് ദ വയര്‍, വിദേശമാധ്യമങ്ങളായ വാഷിംഗ്ടൺ പോസ്റ്റ്, ദ ഗാർഡിയന്‍ എന്നിവയടക്കം 16 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്.