അദായ നികുതി വകുപ്പിന്‍റെ പുതിയ ഇ ഫയലിങ് പോര്‍ട്ടലില്‍ ഡിസംബര്‍ 31വരെ 5.89 കോടി അദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടെന്ന് കേന്ദ്ര ധനമന്ത്രാലയം. അവസാന ദിവസം 46.11 ലക്ഷം റിട്ടേണുകളാണ് സമര്‍പ്പിക്കപ്പെട്ടത്.
ALSO READ:വാണിജ്യ സിലണ്ടറുകളുടെ വില കുറച്ചു
നികുതി ദായകരെ സഹായിക്കാന്‍ലഭ്യമാക്കിയ കോള്‍ സെന്‍ററില്‍ 16,850 പേര്‍ ബന്ധപ്പെട്ടു. 1,467 ചാറ്റുകളും ഉണ്ടായതായി ധനമന്ത്രാലയം പ്രസ്താവനയില്‍വ്യക്തമാക്കി.
നികുതി ദായകരുടേയും പ്രഫഷണലുകളുടേയും സംശയ ദൂരീകരണം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലിലൂടെയും നടത്തി. ആദായ നികുതി ദായകരുടേയും പ്രഫഷണലുകളുടേയും 230 ലധികം ട്വീറ്റുകള്‍ക്ക് മറുപടി നല്‍കിയെന്നും ധനമന്ത്രാലയം അറിയിച്ചു.