ബെംഗളൂരു: ചന്ദ്രയാന്‍ 3 ഒപ്പിയെടുത്ത ചന്ദ്രന്‍റെ ആദ്യ ദൃശ്യം പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ചന്ദ്രയാൻ 3 പേടകം പകര്‍ത്തിയ വീഡിയോ ഇന്ന് പുറത്തുവിട്ടത്. ഇന്ന് രാത്രി 9.20നാണ് ദൃശ്യം ഐഎസ്‌ആര്‍ഒ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചത്.
-
The Moon, as viewed by #Chandrayaan3 spacecraft during Lunar Orbit Insertion (LOI) on August 5, 2023.#ISRO pic.twitter.com/xQtVyLTu0c
— LVM3-M4/CHANDRAYAAN-3 MISSION (@chandrayaan_3) August 6, 2023 " class="align-text-top noRightClick twitterSection" data="
">The Moon, as viewed by #Chandrayaan3 spacecraft during Lunar Orbit Insertion (LOI) on August 5, 2023.#ISRO pic.twitter.com/xQtVyLTu0c
— LVM3-M4/CHANDRAYAAN-3 MISSION (@chandrayaan_3) August 6, 2023The Moon, as viewed by #Chandrayaan3 spacecraft during Lunar Orbit Insertion (LOI) on August 5, 2023.#ISRO pic.twitter.com/xQtVyLTu0c
— LVM3-M4/CHANDRAYAAN-3 MISSION (@chandrayaan_3) August 6, 2023
'ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തിയ സമയത്ത് ചന്ദ്രയാൻ 3 കണ്ടത്' - എന്ന അടിക്കുറിപ്പോടെയാണ് ബഹിരാകാശ ഏജൻസി വീഡിയോ എക്‌സില്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്‌തത്. ധാരാളം ഗർത്തങ്ങളുള്ള വെളുപ്പ്, ഇളം നീല, ഇളം പച്ച എന്നീ നിറങ്ങള്‍ തോന്നിക്കുന്ന ചന്ദ്രന്‍റെ ദൃശ്യമാണ് പുറത്തുവന്നത്. കുറഞ്ഞ സമയം കൊണ്ട് 10,000ത്തിനടുത്ത് ലൈക്കുകളാണ് എക്‌സില്‍ പങ്കുവച്ച ദൃശ്യത്തിന് ലഭിച്ചത്.