ETV Bharat / bharat

ഗഗൻയാൻ ദൗത്യം : ക്ര്യൂ മൊഡ്യൂള്‍ പരീക്ഷണങ്ങളുമായി ഐഎസ്ആർഒയും നാവികസേനയും - ഗഗന്‍യാന്‍

ഡബ്ല്യുഎസ്‌ടിഎഫ് പരീക്ഷണങ്ങളുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും ഇന്ത്യന്‍ നാവിക സേനയും. ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ മുന്നോടിയായാണ് പരീക്ഷണം നടത്തിയത്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്

ISRO  Gaganyaan mission  Indian Navy  Water Survival Test Facility  WSTF  Crew Module Recovery Model  CMRM  Vikas engine  PSLV  GSLV  LVM3  ഐഎസ്ആർഒയും നാവികസേനയും  Gaganyaan mission  ISRO Navy carry out crew module recovery trials  ക്രൂ മെഡ്യൂള്‍  ഡബ്ല്യുഎസ്‌ടിഎഫ്  ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന  ഇന്ത്യന്‍ നാവിക സേന  ഗഗന്‍യാന്‍  വാട്ടര്‍ സര്‍വൈവല്‍ ടെസ്റ്റ് ഫെസിലിറ്റി
ക്രൂ മെഡ്യൂള്‍ പരീക്ഷണങ്ങളുമായി ഐഎസ്ആർഒ
author img

By

Published : Feb 9, 2023, 4:09 PM IST

ബെംഗളൂരു : ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ഭാഗമായി ഡബ്ല്യുഎസ്‌ടിഎഫ് (വാട്ടര്‍ സര്‍വൈവല്‍ ടെസ്റ്റ് ഫെസിലിറ്റി) പരീക്ഷണങ്ങള്‍ നടത്തി ഐഎസ്‌ആര്‍ഒ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും ഇന്ത്യന്‍ നാവിക സേനയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. യഥാര്‍ഥ ക്ര്യൂ മൊഡ്യൂളിന്‍റെ പിണ്ഡം, ഗുരുത്വാകർഷണ കേന്ദ്രം, ബാഹ്യ അളവുകൾ, ബാഹ്യഭാഗങ്ങൾ എന്നിവ അനുകരിക്കുന്ന ഒരു ക്ര്യൂ മൊഡ്യൂൾ റിക്കവറി മോഡൽ (CMRM) എന്നിവ കൊച്ചിയിലെ നാവിക സേനയുടെ ഡബ്ല്യുഎസ്‌ടിഎഫ് പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചതായി ബഹിരാകാശ ഏജൻസി അറിയിച്ചു.

എന്താണ് ഡബ്ല്യുഎസ്‌ടിഎഫ് : ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക സൗകര്യമാണ് ഡബ്ല്യുഎസ്‌ടിഎഫ് (വാട്ടര്‍ സര്‍വൈവല്‍ ടെസ്റ്റ് ഫെസിലിറ്റി) എന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ രക്ഷപ്പെടുന്നതിനും പ്രതിസന്ധി തരണം ചെയ്യുന്നതിനുമുള്ള പരിശീലനങ്ങള്‍ നല്‍കുകയെന്നതാണ് ഡബ്ല്യുഎസ്‌ടിഎഫ്. കടല്‍, ജല സ്രോതസുകള്‍, വിവിധ പാരിസ്ഥിതിക സാഹചര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിശീലനം നല്‍കുക.

ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ക്ര്യൂ മൊഡ്യൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ഇതിന്‍റെ ഭാഗമായി മൂന്ന് അംഗ സംഘത്തെയാണ് മൂന്ന് ദിവസത്തെ ദൗത്യത്തിനായി തെരഞ്ഞെടുത്തത്. 400 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയും അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചിറക്കുകയും ചെയ്യുന്നതാണ് പദ്ധതി.

ഗഗന്‍യാനിന്‍റെ വിജയകരമായ പൂര്‍ത്തീകരണത്തിനായാണ് മുഴുവന്‍ ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലുള്ള പരീക്ഷണമെന്നും ക്ര്യൂവിനെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയെന്നത് വളരെയധികം പ്രധാനമാണെന്നും ഐഎസ്‌ആര്‍ഒ പ്രസ്‌താവനയില്‍ പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യത്തിനിടെയുണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ക്ര്യൂ, ക്ര്യൂ മൊഡ്യൂള്‍ എന്നിവ വീണ്ടെടുക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റം(എസ്‌ഒപി) അന്തിമമാക്കേണ്ടതുണ്ട്.

തുറമുഖത്തും കടലിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. സ്വിമ്മിങ് പൂളിലാണ് കഴിഞ്ഞ ദിവസം സംഘം ആദ്യ പരീക്ഷണം നടത്തിയത്. ക്ര്യൂ മൊഡ്യൂൾ വീണ്ടെടുക്കൽ മുതൽ ഫ്ലൈറ്റ് ക്ര്യൂ ട്രെയിനിങ് വരെയുള്ള റിക്കവറി ട്രയലുകളുടെ വിവിധ ഘട്ടങ്ങൾ ഡബ്ല്യുഎസ്‌ടിഎഫില്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക സൗകര്യമാണ് ഡബ്ല്യുഎസ്‌ടിഎഫ്.

വ്യത്യസ്‌തമായ സാഹചര്യങ്ങളിലും ക്രാഷ്‌ സാഹചര്യങ്ങളിലും അതായത് നിലത്ത് വീഴുന്ന വിമാനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ എയര്‍ക്ര്യൂവിന് റിയലിസ്റ്റിക് പരിശീലനങ്ങളും നല്‍കുമെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളിലും അതായത് രാത്രിയിലും പകലിലുമെല്ലാമുണ്ടാകുന്ന ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനായി പ്രത്യേക പരീക്ഷണങ്ങളും ക്ര്യൂവിന് കൂടുതല്‍ പ്രയോജനകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. 43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വികാസ് എഞ്ചിന്‍റെ ആദ്യ ത്രോട്ടിലിങ് ഡെമോണ്‍സ്‌ട്രേഷന്‍ ഹോട്ട് ടെസ്റ്റ് 67 ശതമാനം വിജകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.

വികാസ് എഞ്ചിന്‍ : ബെംഗളൂരു ആസ്ഥാനമായ ഐഎസ്‌ആര്‍ഒയുടെ വിക്ഷേപണ വാഹനങ്ങളുടെ വര്‍ക്ക്ഹോഴ്‌സ് എഞ്ചിനാണ് വികാസ് എഞ്ചിന്‍. 80 ടണ്‍ ഭാരം വരുന്ന പിഎസ്എല്‍വിക്കും ജിഎസ്എല്‍വിക്കും ജിഎസ്‌എല്‍വിയുടെ ലിക്വിഡ് സ്‌ട്രാപ്പണുകള്‍ക്കും കൂടുതല്‍ കരുത്ത് നല്‍കുന്നതിനാണ് വികാസ് എഞ്ചിന്‍ ഉപയോഗിക്കുന്നത്.

ജനുവരി 30ന് നടന്ന ആദ്യ പരീക്ഷണത്തിന്‍റെ ഫലങ്ങള്‍ പ്രവചനാതീതമാണെന്നും എഞ്ചിന്‍ സബ് സിസ്റ്റം, കണ്‍ട്രോള്‍ സിസ്റ്റം, ടെസ്റ്റ് ഫെസിലിറ്റി സിസ്റ്റം എന്നിവയുടെ മൊത്തത്തിലുള്ള പ്രകടനം പ്രതീക്ഷിച്ചതുപോലെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.