ETV Bharat / bharat

ചരിത്ര നിമിഷം: പെണ്‍കരുത്തിന്‍റെ പ്രതീകമായ എസ്എസ്എല്‍വി വിക്ഷേപിച്ചു

author img

By

Published : Aug 7, 2022, 11:18 AM IST

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-02നെയും ഒരുകൂട്ടം വിദ്യാർഥികൾ രൂപകൽപന ചെയ്‌ത ആസാദിസാറ്റിനെയുമാണ് എസ്എസ്എൽവി-ഡി1 ഭ്രമണപഥത്തിലെത്തിക്കുക

ISRO launches SSLV D1  SSLV D1 rocket launches from Sriharikota  AzaadiSAT  Earth Observation Satellite  Satish Dhawan Space Centre Sriharikota  എസ്എസ്എൽവി ഡി1 വിക്ഷേപണം  ബഹിരാകാശ മേഖലയിൽ ഇന്ത്യ  ഇഒഎസ് 02  ആസാദിസാറ്റ്  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍റർ  ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനം
ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്ന് എസ്എസ്എൽവി-ഡി1

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-02നെയും ഒരുകൂട്ടം വിദ്യാർഥികൾ രൂപകൽപന ചെയ്‌ത ആസാദിസാറ്റിനെയും വഹിച്ചുകൊണ്ടുള്ള ഐഎസ്ആർഒയുട ചെറു ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എൽവി-ഡി1 ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നും ഇന്ന് രാവിലെ 9.18നായിരുന്നു വിക്ഷേപണം.

  • #WATCH ISRO launches SSLV-D1 carrying an Earth Observation Satellite & a student-made satellite-AzaadiSAT from Satish Dhawan Space Centre, Sriharikota

    (Source: ISRO) pic.twitter.com/A0Yg7LuJvs

    — ANI (@ANI) August 7, 2022 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയുടെ ആദ്യത്തെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. മൂന്ന്‌ ഖര ഇന്ധന ഘട്ടമുള്ള എസ്‌എസ്‌എൽവിക്ക്‌ 34 മീറ്റർ ഉയരവും 120 ടൺ ഭാരവുമുണ്ട്‌. 500 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ എസ്എസ്എൽവിയിലൂടെ ഭ്രമണപഥത്തിൽ എത്തിക്കാനാകും.

രാജ്യത്തെ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി രാജ്യത്തെ 75 സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ച ഹാം റേ‍ഡിയോ ട്രാൻസ്‌മിറ്റർ, റേഡിയേഷൻ കൗണ്ടർ തുടങ്ങിയ 75 പേലോഡുകൾ ഉൾക്കൊള്ളുന്നതാണ് 'ആസാദിസാറ്റ്'. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്എസ്എല്‍വി നിര്‍മിച്ചിരിക്കുന്നത്.

സാറ്റലൈറ്റ് രൂപകൽപന ചെയ്‌ത പെൺകുട്ടികളും എസ്എസ്എൽവി-ഡി1 വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു. സ്‌പേസ് സെന്‍ററിന്‍റെ വ്യൂവിങ് ഗ്യാലറിയിൽ നിന്ന് പൊതുജനങ്ങളും വിക്ഷേപണം കണ്ടു.

വിക്ഷേപണത്തിന് ശേഷം 12 മിനുട്ടും 36 സെക്കൻഡും പിന്നിട്ടപ്പോള്‍ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഇഒഎസ്-02 ഭ്രമണപഥത്തിലെത്തി. അൻപത് സെക്കൻഡുകള്‍ കൂടി പിന്നിട്ടപ്പോൾ ആസാദിസാറ്റും ഭ്രമണപഥത്തിലെത്തിയെന്ന് ഐഎസ്ആര്‍ഒ മിഷന്‍ കണ്‍ട്രോള്‍ റൂം അറിയിച്ചിരുന്നു.

Also Read: ഞങ്ങളുടെ കൈയൊപ്പുണ്ട് ആ ഉപഗ്രഹത്തില്‍! എസ്എസ്എൽവിയില്‍ പങ്കാളികളായി മലപ്പുറത്തെ കുട്ടികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.