ന്യൂഡൽഹി: ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -03യുടെ വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടം പാളിയതിനെ തുടർന്നാണ് വിക്ഷേപണം പരാജയപ്പെട്ടത്. കൊവിഡ് പശ്ചാത്തലത്തിൽ രണ്ട്തവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു.
-
LAUNCH! GSLV Mk II lifts off with EOS-03 to GTO.
— Chris Bergin - NSF (@NASASpaceflight) August 12, 2021 " class="align-text-top noRightClick twitterSection" data="
Overview: https://t.co/43GXGRXfHu - by William Graham (@w_d_graham)
ISRO Livestream➡️https://t.co/jxXTVrhTuk pic.twitter.com/g4BUNT1kOW
">LAUNCH! GSLV Mk II lifts off with EOS-03 to GTO.
— Chris Bergin - NSF (@NASASpaceflight) August 12, 2021
Overview: https://t.co/43GXGRXfHu - by William Graham (@w_d_graham)
ISRO Livestream➡️https://t.co/jxXTVrhTuk pic.twitter.com/g4BUNT1kOWLAUNCH! GSLV Mk II lifts off with EOS-03 to GTO.
— Chris Bergin - NSF (@NASASpaceflight) August 12, 2021
Overview: https://t.co/43GXGRXfHu - by William Graham (@w_d_graham)
ISRO Livestream➡️https://t.co/jxXTVrhTuk pic.twitter.com/g4BUNT1kOW
ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ് -03. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഭൂമിയെ നിരീക്ഷിക്കുന്ന ആദ്യ ഇന്ത്യൻ ഉപഗ്രഹമാണിത്. മുഴുവൻ സമയവും ഇന്ത്യൻ ഭൂഖണ്ഡത്തെ നിരീക്ഷിക്കുന്ന ഈ ഉപഗ്രഹം രാജ്യാതിർത്തികളുടെ തത്സമയ ചിത്രങ്ങൾ നൽകും. കൂടാതെ പ്രകൃതി ദുരന്തങ്ങൾ വേഗത്തിൽ നിരീക്ഷിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും.
ഓൺബോർഡ് ഹൈ റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ ഭൂപ്രദേശത്തേയും സമുദ്രങ്ങളേയും അതിർത്തികളേയും തുടർച്ചയായി നിരീക്ഷിക്കാനും ഉപഗ്രഹത്തിന് സാധിക്കും. ജിഎസ്എൽവിയിൽ നിന്ന് വിക്ഷേപിക്കുന്ന 14ാമത്തെ ഉപഗ്രഹം കൂടിയാണിത്.