ETV Bharat / bharat

ഇസ്രയേല്‍ സൈന്യം 9 പലസ്തീനികളെ വധിച്ചു, നൂറിലധികം പേര്‍ക്ക് പരിക്ക്

author img

By

Published : Feb 23, 2023, 10:55 AM IST

ക്ഷമ നശിച്ചതായി ഹമാസ്. ഉടൻ തിരിച്ചടിക്കുമെന്നും പലസ്തീൻ ജനകീയ പ്രതിരോധ സേനയായ ഹമാസ് പ്രതികരിച്ചു

സൈനിക റെയ്‌ഡുകൾ  പലസസ്‌തീൻ  ഇസ്രായേൽ  ഹമാസ്  ഹമാസ്  Israeli forces kill 9 Palestinians  Nablus  palestine miliotary  ഇസ്രായേൽ സൈനിക റെയ്‌ഡ്  world news  Israel palastine conflict
ഇസ്രായേൽ സൈനിക റെയ്‌ഡ്

നബ്‌ലസ്: പലസസ്‌തീനിലെ ഇസ്രയേൽ അധിനിവേശ പ്രദേശമായ വെസ്‌റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യത്തിന്‍റെ കടന്നാക്രമണത്തില്‍ ഒമ്പത് പലസ്‌തീനികൾക്ക് മരണം. ബുധനാഴ്ച പകൽ നടന്ന ആക്രമണത്തില്‍ 102 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പലസ്‌തീൻ അധികൃതർ പറഞ്ഞു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും വര്‍ഷങ്ങളായി നടന്നക്കുന്ന പോരാട്ടത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളിൽ ഒന്നായിരുന്നു ഇത്.

ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങൾ ലഭ്യമല്ല എങ്കിലും വെസ്‌റ്റ് ബാങ്കിൽ മുമ്പ് നടന്ന വെടി വയ്പ്പ് ആക്രമണങ്ങളിൽ സംശയിക്കുന്ന മൂന്ന് തീവ്രവാദികളെ അറസ്‌റ്റ് ചെയ്യാനാണ് നഗരത്തിൽ പ്രവേശിച്ചതെന്ന് എന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ അവകാശം. പലസ്‌തീനിയൻ സുന്നി-ഇസ്‌ലാമിക സംഘടനയായ ഹമാസ് തങ്ങൾക്ക് ക്ഷമ നശിച്ചിരിക്കുന്നു എന്ന് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചു. വെസ്റ്റ് ബാങ്കില്‍ അക്രമം നടത്തിയ ഇസ്രയേല്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഗ്രൂപ്പിന്‍റെ വക്താവ് അബു ഉബൈദ മുന്നറിയിപ്പ് നല്‍കി. സാധാരണഗതിയിൽ രാത്രികാലങ്ങളിൽ ആണ് ഇസ്രയേൽ സൈന്യം റെയ്ഡെന്ന പേരില്‍ ആക്രമിക്കാറുള്ളത്. തിരക്കേറിയ റോഡിലെ റെയ്‌ഡ് കാരണമാണ് പരിക്കേറ്റവരുടെ എണ്ണം വർധിപ്പിച്ചത്.

പരിക്കേറ്റ 102 പേരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ മൂന്ന് പേർ തങ്ങളുടെ സംഘടനയിൽ ഉള്ളതാണെന്ന് പലസ്‌തീൻ മിലിറ്ററി ഗ്രൂപ്പുകൾ അറിയിച്ചു. നഗരത്തിൽ ഇസ്രയേൽ സൈന്യം റെയ്‌ഡ് നടത്തുന്നതിന്‍റെയും കണ്ണീർ വാതക കാനിസ്‌റ്ററുകൾ എറിയുന്നതിന്‍റെയും സ്ഥിരീകരിക്കാത്ത വീഡിയോ ദൃശ്യം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം വടക്കൻ വെസ്‌റ്റ് ബാങ്കിൽ സമാനമായ റെയ്‌ഡിൽ 10 തീവ്രവാദികളെ ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.

കഴിഞ്ഞ വർഷം, വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും 150ഓളം പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രയേലി മനുഷ്യാവകാശ ഗ്രൂപ്പായ ബി'സെലെമിന്‍റെ കണക്കുകൾ പ്രകാരം 2004 ന് ശേഷം ഏറ്റവുമധികം ആളുകൾ കൊല്ലപ്പെടുന്ന വർഷമാണിത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തീവ്രവാദികളാണെന്നും എന്നാൽ നുഴഞ്ഞുകയറ്റത്തിൽ പ്രതിഷേധിച്ച യുവാക്കളും ഏറ്റുമുട്ടലുകളിൽ ഉൾപ്പെടാത്ത മറ്റ് ആളുകളും കൊല്ലപ്പെട്ടതായും പറയുന്നു. തീവ്രവാദ ശൃംഖലകളെ തകർക്കാനും ഭാവിയിലെ ആക്രമണങ്ങളെ പരാജയപ്പെടുത്താനുമാണ് സൈനിക റെയ്‌ഡുകൾ ഉദ്ദേശിക്കുന്നതെന്നാണ് ഇസ്രയേൽ സൈനത്തിന്‍റ വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.