ETV Bharat / bharat

ആക്രമണത്തിന് തുടക്കമിട്ടത് ഇസ്രയേൽ അല്ലെന്ന് നെതന്യാഹു

author img

By

Published : May 21, 2021, 10:30 PM IST

യുഎൻ‌എസ്‌സി യോഗത്തിൽ ഇരുപക്ഷത്തോടും സംയമനം പാലിക്കണമെന്നും പിരിമുറുക്കങ്ങൾ വർധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കിഴക്കൻ ജറുസലേമിലും സമീപ പ്രദേശങ്ങളിലും ഉൾപ്പെടെ നിലവിലുള്ള സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Israel PM  Benjamin Netanyahu  Israel and Palestine issue  Israel and Palestine attack  victory for Palestinians  ഇസ്രയേൽ  പലസ്തീൻ  നെതന്യാഹു  ഗാസ ആക്രമണം
ആക്രമണത്തിന് തുടക്കമിട്ടത് ഇസ്രയേൽ അല്ലെന്ന് നെതന്യാഹു

ന്യൂഡൽഹി: ആക്രമണത്തിന് ഇസ്രയേൽ അല്ല തുടക്കമിട്ടതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിന് ഇസ്രയേലും പലസ്‌തീനും സമ്മതിച്ചയുടനെയായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. തന്‍റെ രാജ്യം ഗാസയിൽ എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഹമാസും വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേൽ ഈ സംഘട്ടനത്തിന് തുടക്കമിട്ടിട്ടില്ലെന്നും തങ്ങളുടെ തലസ്ഥാനത്തേക്കും നഗരങ്ങളിലേക്കും നാലായിരം റോക്കറ്റുകൾ വിക്ഷേപിച്ച ഹമാസ് തീവ്രവാദ സംഘടനയാണ് ആക്രമണം ആരംഭിച്ചതെന്നുമാണ് നെതന്യാഹു പറഞ്ഞത്. ഇത്തരത്തിൽ ആക്രമിക്കപ്പെടുമ്പോൾ ഒരു രാജ്യവും പ്രതികരിക്കാതെ മാറി നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായ സാധാരണക്കാർക്കിടയിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികളോട് പോരാടുകയായിരുന്നുവെന്നും നെതന്യാഹു പ്രസ്‌താവനയിൽ പറഞ്ഞു.

Also Read: ഇസ്രയേൽ-പലസ്തീൻ നേതൃത്വവുമായി ചർച്ച നടത്തുമെന്ന് ആന്‍റണി ബ്ലിങ്കൻ

തങ്ങളുടെ പൗരന്മാരെ കാക്കാനായി കഴിവിന്‍റെ പരമാവധി ചെയ്‌തെന്നും നെതന്യാഹു പറഞ്ഞു. ഓരോ മരണത്തിലും തങ്ങൾ ഖേദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഒരു സൈന്യവും ഇസ്രയേൽ സൈന്യത്തെക്കാൾ ധാർമ്മികമായി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പോരാട്ടത്തിലുടനീളം ഇസ്രയേലിനുവേണ്ടി നിലപാടെടുത്തതിന് നെതന്യാഹു യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് നന്ദി അറിയിച്ചു. ഇസ്രായേലിന്‍റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന് അമേരിക്ക നൽകുന്ന പിന്തുണ അദ്ദേഹം വ്യക്തമായും, നിരുപാധികമായും പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് അടുത്ത ദിവസങ്ങളിൽ ആറ് തവണ സംസാരിച്ചിരുന്നു. ഇസ്രയേലിനെ പിന്തുണച്ച അന്താരാഷ്ട്ര സമൂഹത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

Also Read: ഏഷ്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമ ബിൽ പാസാക്കി യു.എസ്

അതേസമയം, യുഎൻ‌എസ്‌സി യോഗത്തിൽ ഇരുപക്ഷത്തോടും സംയമനം പാലിക്കണമെന്നും പിരിമുറുക്കങ്ങൾ വർധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കിഴക്കൻ ജറുസലേമിലും സമീപ പ്രദേശങ്ങളിലും ഉൾപ്പെടെ നിലവിലുള്ള സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വ്യോമാക്രമണത്തിൽ 65 കുട്ടികളടക്കം 232 പലസ്‌തീനികൾ കൊല്ലപ്പെടുകയും 1,900 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഗാസ ആരോഗ്യ അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.