ETV Bharat / bharat

കശ്‌മീരില്‍ ഏറ്റുമുട്ടല്‍: ഐഎസ്‌ജെകെ ഭീകരന്‍ കൊല്ലപ്പെട്ടു - കശ്‌മീരില്‍ ഏറ്റുമുട്ടല്‍: ഐഎസ്‌ജെകെ ഭീകരന്‍ കൊല്ലപ്പെട്ടു

ബിജ്‌ബെഹര പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയായിരുന്ന അഷ്റഫിന്‍റെ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി കശ്‌മീര്‍ ഐജി വ്യക്തമാക്കി. ISJK terrorist

Jammu and kashmir encounter  ISJK terrorist killed in encounter in J-K  jammu encounter updates  കശ്‌മീരില്‍ ഏറ്റുമുട്ടല്‍: ഐഎസ്‌ജെകെ ഭീകരന്‍ കൊല്ലപ്പെട്ടു  ഐഎസ്‌ജെകെ ഭീകരനെ സുരക്ഷാ സേന വധിച്ചു
കശ്‌മീരില്‍ ഏറ്റുമുട്ടല്‍: ഐഎസ്‌ജെകെ ഭീകരന്‍ കൊല്ലപ്പെട്ടു
author img

By

Published : Dec 26, 2021, 9:14 AM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ശ്രീഗുഫ്‌വാര മേഖലയിലാണ് ഏറ്റ് മുട്ടലുണ്ടായതെന്നും നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു ആൻഡ് കശ്മീറുമായി (ISJK) ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.

കഡിപോര സ്വദേശിയായ ഫഹീം ഭട്ടാണ് കൊല്ലപ്പെട്ട ഭീകരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജ്‌ബെഹര പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയായിരുന്ന അഷ്റഫിന്‍റെ കൊലപാതകത്തില്‍ പങ്കുള്ളയാളാണ് ഇയാളെന്നും കശ്‌മീര്‍ ഐജി വ്യക്തമാക്കി.

also read:മൻ കി ബാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

അതേസമയം ഇന്ന് പുലര്‍ച്ചെ വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലായി രണ്ട് അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് (എജിഎച്ച്) ഭീകരരും, രണ്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരും കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.