ന്യൂഡൽഹി: അധോലോക ഡോൺ ദാവൂദ് ഇബ്രാഹിമിന്‍റെ ഫിനാൻസിയറായ ജബീർ മോതിവാലയെ കൈമാറുന്നതിനായുള്ള യു എസ് അഭ്യർത്ഥന ഉപേക്ഷിച്ചു. എഫ്ബിഐയുടെ അഭ്യർഥന മാനിച്ച് 2018 മുതൽ ജബീർ ലണ്ടനിലെ ജയിലിലായിരുന്നു. ജബീർ ഉടന്‍ തന്നെ ജയിൽ മോചിതനാവുമെന്ന് ദാവൂദിന്‍റെ സഹായിയുടെ അഭിഭാഷകരോട് സംസാരിച്ച ഒരു പ്രമുഖ പാകിസ്ഥാൻ ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളെ സംബന്ധിച്ചിടത്തോളം ഡി-കമ്പനി സഹായിയ്‌ക്കെതിരായ കൈമാറൽ അഭ്യർത്ഥന ഉപേക്ഷിക്കാനുള്ള യുഎസ് നീക്കം ആശ്ചര്യകരമാണ്.ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളെ സംബന്ധിച്ചിടത്തോളം, ഡി-കമ്പനി സഹായിക്കെതിരായ കൈമാറൽ അഭ്യർത്ഥന ഉപേക്ഷിക്കാനുള്ള യുഎസ് നീക്കം ആശ്ചര്യകരമാണ്.
"കോടതി ഉത്തരവ് കാണുന്നത് വരെ ഈ വിഷയത്തിൽ അഭിപ്രായം പറയുന്നത് ഉചിതമല്ല. യുഎസ് പ്രത്യേകിച്ച് വർഷങ്ങളായി ദാവൂദിന്‍റെ പ്രധാന പ്രവർത്തകനെതിരെ എഫ്ബിഐ ഉദ്യോഗസ്ഥർ ശക്തമായ തെളിവുകൾ ശേഖരിച്ചിരുന്നു. ഡി-കമ്പനിക്കെതിരായ കൈമാറൽ നടപടി യുഎസ് പിൻവലിച്ചിട്ടുണ്ടെങ്കിൽ മയക്കുമരുന്നിലും ഭീകരതയുമായി ബന്ധപ്പെട്ട ഭയാനകമായ അധോലോക സിൻഡിക്കേറ്റിനെതിരെ ഇത് അസാധാരണമായ നടപടിയാണ്", ഇന്ത്യൻ സുരക്ഷാ ഏജൻസിയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന്‍റെ ഉദ്യോഗസ്ഥർ ജബീർ മോതിവാലയുടെ കേസിനെ പിന്തുണയ്ക്കുന്നുവെന്ന് ഐഎഎൻഎസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് കോടതിയിൽ പാകിസ്ഥാൻ ഏജൻസികളുമായുള്ള ഡി-കമ്പനിയുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടുന്നതാണ് ഈ നടപടി. പാകിസ്ഥാൻ സ്വദേശിയായ ജബീർ സിദ്ദിഖ് എന്നറിയപ്പെടുന്ന ജബീർ മോതിവാല തന്‍റെ കൈമാറൽ ഉത്തരവിനെതിരെ ലണ്ടൻ ഹൈക്കോടതിയിൽ നേരത്തെ അപ്പീൽ നൽകി വിധി കാത്തിരിക്കുന്നതിനിടയിലാണ് യുഎസ് ഇങ്ങലെയൊരു തീരുമാനം എടുത്തത്.
മോതിവാല കറാച്ചിയിലെ ഒരു നല്ല കുടുംബത്തിൽ നിന്നുള്ളയാളാണെന്നും കേസിൽ കുടുക്കിയതാണെന്നുമാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ യുഎസ് ഏജൻസികൾ തുടക്കത്തിൽ തന്നെ മോതിവാലയുടെ മയക്കുമരുന്ന് ഇടപാടിനെക്കുറിച്ചും ഡി കമ്പനിയുടെ ധനകാര്യവും കൈകാര്യം ചെയ്യുന്ന രേഖകളും യുഎസ് കോടതിക്ക് സമർപ്പിച്ചിരുന്നു.
മോതിവാല പാകിസ്ഥാനിലെ അറിയപ്പെടുന്ന ഒരു ബിസിനസുകാരനാണെന്ന് പറഞ്ഞ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതിയുടെ അഭിഭാഷകനുവേണ്ടി ഒരു കത്ത് സമർപ്പിച്ചുകൊണ്ട് പാകിസ്ഥാൻ നയതന്ത്രജ്ഞർ നേരത്തെ കൈമാറാനുള്ള ശ്രമം തടഞ്ഞിരുന്നു. കറാച്ചിയിൽ പ്രവർത്തിക്കുന്ന ദാവൂദ് ഇബ്രാഹിമിന്‍റെ അധോലോക ശൃംഖലയും പാകിസ്ഥാന്‍റെ ചാര ഏജൻസിയായ ഇന്‍റർ സർവീസസ് ഇന്‍റലിജന്‍സുമായുള്ള ബന്ധം ജബീർ മോതിവാലയുടെ അറസ്റ്റിലൂടെ പുറത്താകുമെന്ന് പാകിസ്ഥാന്‍ നയതന്ത്രജ്ഞർ ഭയപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്‌കോട്ട്‌ലൻഡ് യാർഡ് എക്‌സ്‌ട്രാഡിഷൻ യൂണിറ്റ് മോതിവാലയെ 2018ൽ അറസ്റ്റ് ചെയ്തത്.