ETV Bharat / bharat

കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച ഈശ്വര്‍ സാഹു ബിജെപിയുടെ തുറുപ്പുഗുലാന്‍ ആയത് എങ്ങനെ ? ഛത്തീസ്‌ഗഡ്‌ കാഴ്‌ച

Ishwar Sahu won in Saja: സജയില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയ കിരീടമണിഞ്ഞ്‌ ഈശ്വര്‍ സാഹു, കോണ്‍ഗ്രസിന്‍റെ രവീന്ദ്ര ചൗബയെ മലര്‍ത്തിയടിച്ചാണ് ഈശ്വര്‍ സാഹു വിജയം ഉറപ്പിച്ചത്. ആരാണ് ഈശ്വര്‍ സാഹു, അദ്ദേഹത്തിന്‍റെ ജീവിത കഥ എന്താണ് ?

ishwar sahu bjp  Ishwar Sahu won in Saja  Chhattisgarh assembly election 2023  Chhattisgarh  assembly election 2023  assembly election result 2023  ഈശ്വര്‍ സാഹു  Ishwar Sahu  Bhuvaneshwar Sahu death  Ishwar Sahu son Bhuvaneshwar Sahu  വര്‍ഗീയ കലാപം  Communal riots daeth  Ravindra Choubey
Ishwar Sahu won in Saja
author img

By ETV Bharat Kerala Team

Published : Dec 3, 2023, 10:00 PM IST

Updated : Dec 3, 2023, 10:28 PM IST

റായ്‌പൂര്‍: ഛത്തീസ്‌ഗഡ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് 55 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ്‌ ബിജെപി ഭരണം ഉറപ്പിച്ചത്‌ (Chhattisgarh assembly election 2023). 34 ഇടങ്ങളില്‍ മാത്രമേ കോണ്‍ഗ്രസിന്‌ മുന്നേറാന്‍ സാധിച്ചുള്ളൂ. സജ മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയ കിരീടമണിഞ്ഞ്‌ ഈശ്വര്‍ സാഹു (Ishwar Sahu won in Saja). കഴിഞ്ഞ ആറു തവണയും വിജയ കൊടി പാറിച്ച കോണ്‍ഗ്രസിന്‍റെ രവീന്ദ്ര ചൗബയെ പിന്നിലാക്കിക്കൊണ്ടാണ്‌ ഈശ്വര്‍ സാഹുവിന്‍റെ വിജയം.

രാഷ്‌ട്രീയ പശ്ചാത്തലമൊന്നുമില്ലാത്ത ഈശ്വര്‍ സാഹുവിനെ സ്ഥാനാര്‍ഥിയാക്കിയത്‌ ബിജെപിയെ വിജയത്തിലേക്ക്‌ നയിച്ച മന്ത്രവും തന്ത്രവുമായിരുന്നു.

ബിരാന്‍പൂര്‍ ഗ്രാമത്തിലെ വര്‍ഗീയ കലാപത്തില്‍ ഈശ്വര്‍ സാഹുവിന്‍റെ മകന്‍ ഭുവനേശ്വര്‍ സാഹു കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം അന്ന് വലിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. മകന് നീതി വേണമന്ന് ആഗ്രഹിച്ച് ഉന്നതരുടെ പടിവാതിക്കല്‍ പലതവണ പോയി കണ്ണീര്‍ വാര്‍ത്ത ഒരു സാധാരണ അച്ഛന്‍ മാത്രമാണ് ഈശ്വര്‍ സാഹു. പക്ഷെ ഈശ്വര്‍ സാഹു ഒരു പ്രദേശത്തിന്‍റെ ആകെ മുഖവും രൂപവുമാണെന്ന് ബിജെപി തിരിച്ചറിഞ്ഞു.സ്വന്തം മകന് സംഭവിച്ചത് മറ്റൊരു മക്കള്‍ക്കും ഉണ്ടാകരുതെന്ന് ഉറച്ച് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാഹുവെന്ന കര്‍ഷകന് ബിജെപിയുടെ സീറ്റ് വാഗ്‌ദാനം നിരസിക്കാന്‍ കഴിഞ്ഞില്ല.

സ്‌ക്കൂള്‍കുട്ടികള്‍ക്കിടയിലെ തര്‍ക്കമാണ് മതഭ്രാന്തന്മാര്‍ വര്‍ഗീയമായി വളര്‍ത്തി ലഹളയാക്കിയത്,അന്ന് മകന്‍ കൊല്ലപ്പെട്ടു. ഈശ്വര്‍ സാഹു പറയുന്നു. ഇനി അത്തരമൊരു കാലാപം നാട്ടില്‍ ഉണ്ടാകരുത്, അത് തന്നെയാണ് പ്രധാന ആഗ്രഹമെന്ന് സാഹു കൂട്ടിച്ചേര്‍ത്തു.നീതിയ്‌ക്കായി അന്ന്‌ മുതല്‍ പോരാട്ടത്തിലായിരുന്നു ഈശ്വര്‍ സാഹു. തലമുണ്ഡനം ചെയ്‌ത്‌ റായ്‌പൂര്‍ നിയമസഭാ മന്ദിരത്തിന്‌ മുന്നില്‍ ഉപവാസമിരുന്നു. മകന്‍റെ കൊലയ്‌ക്ക്‌ പിന്നിലെ ഒരാളെ പോലും പിടികൂടാന്‍ കോണ്‍ഗ്രസ് സര്‍ക്കാറിനായില്ല. എന്നാല്‍ എല്ലാവര്‍ക്കും നല്‍കുന്നതു പോലെ പരിഹാരമായി പത്ത്‌ ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും വാഗ്‌ദാനമേകി. മകന്‌ പകരമാകാത്ത വാഗ്‌ദാനങ്ങള്‍ ഒഴിവാക്കി ഈശ്വര്‍ സാഹു.

നീതി തേടിയുള്ള ഈശ്വര്‍ സാഹുവിന്‍റെ പോരാട്ടത്തിന്‌ പിന്തുണയേകുന്നതിനായി സജയില്‍ ബിജെപി സ്ഥാനാര്‍ഥിത്വം നല്‍കി. എതിരെ ആറ്‌ തവണ വിജയം കരസ്ഥമാക്കിയ രവീന്ദ്ര ചൗബയെയാണ്‌ എന്നുള്ളത്‌ സമ്മര്‍ദം ചൊലുത്തിയെങ്കിലും വമ്പിച്ച വിജയമാണ്‌ ഈശ്വര്‍ സാഹു കരസ്ഥമാക്കിയത്‌. കൂടാതെ രാജസ്ഥാന്‍ വേരുകളുള്ള സാഹുവിന് ഛത്തീസ്‌ഗഡില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയ ബിജെപി നടപടി കാട്ടുതീ പോലെ പടര്‍ന്നു. അതുകൊണ്ട് തന്നെ മണ്ഡലത്തില്‍ മാത്രമല്ല തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലും സാഹുവിന്‍റെ കഥ ബിജെപി ക്യാമ്പുകളെ ആവേശത്തിലാഴ്‌ത്തി.

കോണ്‍ഗ്രസിന്‍റെ കോട്ടയായ സജയില്‍ 2013 ഒഴികെ എല്ലാ തവണയും ഇടം നേടാന്‍ പാര്‍ട്ടിയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌. എന്നാല്‍ അതില്‍ നിന്നെല്ലാം വലിയ തിരിച്ചടിയാണ്‌ കോണ്‍ഗ്രസ്‌ ഇത്തവണ ഈശ്വര്‍ സാഹുവില്‍ നിന്ന് കിട്ടിയത്.

Last Updated : Dec 3, 2023, 10:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.