ETV Bharat / bharat

സ്വപ്‌നമോ സത്യമോ വിശ്വസിക്കാനാകാതെ അവര്‍; സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ആ കുട്ടികള്‍

author img

By ETV Bharat Kerala Team

Published : Dec 23, 2023, 1:02 PM IST

Is this a dream? or true? We can't believe it...the orphaned children in Sriharikota:ചന്ദ്രയാനെയും വഹിച്ച് റോക്കറ്റ് കുതിച്ചുയരുന്നു, പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു,കെട്ടിപ്പിടിച്ചും ഹസ്തദാനം നടത്തിയും മധുരം പങ്കുവച്ചും ശാസ്ത്രജ്ഞര്‍ ടിവിയിലെ ഈ കാഴ്ചകള്‍ ആ കുട്ടികളിലുണ്ടാക്കിയത് വലിയൊരു ആഗ്രഹം.

ISRO  satheesh dhawan space centre  Telengana sisuvihar inmates  orphaned children  200 students  Chandrayaan 3 launch  Knowing the procedures of making a rocket  ചന്ദ്രയാന്‍ മൂന്നിന്‍റെ വിക്ഷേപണം  ഹൈദരാബാദ് ജില്ലയിലെ ശിശുവിഹാര്‍  സതീഷ് ധവാന്‍ സ്പെയ്സ് സെന്‍റര്‍
Is this a dream? or true? We can't believe it...the orphaned children in Sriharikota

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ മൂന്നിന്‍റെ വിക്ഷേപണം ടെലിവിഷനില്‍ കണ്ടപ്പോഴാണ് ആ കുട്ടികള്‍ക്ക് ബഹിരാകാശ വിക്ഷേപണ കേന്ദ്രം കാണണമെന്ന മോഹമുദിച്ചത്. ഇതൊക്കെ നിര്‍മ്മിക്കുന്നത് എങ്ങനെയാണെന്ന് അറിയണമെന്ന മോഹവും അവരില്‍ ഉണര്‍ന്നു. അവരുടെ ആ ആഗ്രഹത്തിനൊപ്പം നിന്നു അവരുടെ രക്ഷിതാക്കള്‍. ഇതിലെന്താണ് ഇത്ര പുതുമയെന്നല്ലേ? ഈ കുട്ടികള്‍ ആരെന്നറിഞ്ഞാല്‍ ഈ ചോദ്യം ഉണ്ടാകില്ല (ISRO).

തെലങ്കാനയിലെ ഹൈദരാബാദ് ജില്ലയിലെ ശിശുവിഹാറില്‍ നിന്നുള്ള 200 കുട്ടികളാണ് കഴിഞ്ഞ ദിവസം സതീഷ് ധവാന്‍ സ്പെയ്സ് സെന്‍റര്‍ സന്ദര്‍ശിച്ചത്. ശിശുവിഹാറിലെ അന്തേവാസികളായ ഇരുനൂറ് പേരും അനാഥരാണ്. പക്ഷേ ഇവര്‍ എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഡിഗ്രി, പ്ലസ്ടു തലങ്ങളില്‍ പഠിക്കുന്നു. തെലങ്കാന വനിത ശിശുക്ഷേമ കമ്മീഷണര്‍ വകതി കരുണയും ഹൈദരാബാദ് ജില്ലാ കളക്ടര്‍ അനുദീപ് ദുരിഷെട്ടിയുമാണ് കുട്ടികളുടെ ആഗ്രഹം സഫലമാക്കിയത്. (Satheesh dhawan space centre)

കുട്ടികള്‍ക്ക് വിക്ഷേപണം കേന്ദ്രം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക മാത്രമല്ല സതീഷ് ധവാന്‍ സ്പെയ്സ് സെന്‍റര്‍ നല്‍കിയത്. ഇവിടെ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ തികച്ചും സൗജന്യമായി ചെയ്ത് കൊടുക്കുകയും ചെയ്തു. തിരുപ്പതി ജില്ലയിലെ വിക്ഷേപണത്തറയിലേക്ക് ഇവരെ കൊണ്ടുവന്നത് വനിതാ ശിശുക്ഷേമ വകുപ്പ് മേധാവി അക്കീശ്വര റാവുവും ജീവനക്കാരുമാണ് (Telengana sisuvihar inmates).

സുള്ളൂര്‍ പേട്ടില്‍ ട്രെയിനിറങ്ങിയ കുട്ടികളെ വിക്ഷേപണത്തറയില്‍ നിന്നുള്ള ജീവനക്കാര്‍ അവരുടെ ബസില്‍ കയറ്റി ശ്രീഹരിക്കോട്ടയില്‍ എത്തിച്ചു. ആര്യഭട്ടയില്‍ ഇവര്‍ക്ക് താമസസൗകര്യവും ഒരുക്കി. വെള്ളിയാഴ്ച ഇവര്‍ ഒന്നും രണ്ടും വിക്ഷേപണത്തറകള്‍ സന്ദര്‍ശിച്ചു. ദൗത്യ നിയന്ത്രണ കേന്ദ്രവും റോക്കറ്റ് നിര്‍മ്മാണ ഘട്ടങ്ങളും അവര്‍ കണ്ട് മനസിലാക്കി. ചന്ദ്രയാന്‍, ചൊവ്വ ദൗത്യങ്ങളുടെ നിരീക്ഷണങ്ങളെക്കുറിച്ച് ജീവനക്കാര്‍ അവര്‍ക്ക് വിശദീകരിച്ചു.

തങ്ങള്‍ പുതിയ കുറേ കാര്യങ്ങള്‍ പഠിച്ചതായി കുട്ടികള്‍ സന്തോഷത്തോടെ പറഞ്ഞു. ശ്രീഹരിക്കോട്ടയില്‍ എന്ത് കൊണ്ടാണ് റോക്കറ്റ് പരീക്ഷണങ്ങള്‍ നടക്കുന്നതെന്നും റോക്കറ്റ് എങ്ങനെയാണ് കുതിച്ചുയരുന്നതെന്നും തങ്ങള്‍ മനസിലാക്കിയെന്ന് കുട്ടികള്‍ വ്യക്തമാക്കി. ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് എങ്ങനെ കടക്കുന്നുവെന്നും മനസിലായെന്ന് കുട്ടികള്‍ പറഞ്ഞു. പിന്നീട് തമിഴ്നാടും സന്ദര്‍ശിച്ച ശേഷമാണ് കുട്ടികള്‍ തെലങ്കാനയിലേക്ക് മടങ്ങിയത്.

Also read: 'പുത്തന്‍ എഐ ഉത്പന്നങ്ങള്‍ വികസിപ്പിക്കും' ; ISRO മെഷീന്‍ ലേണിംഗടക്കം മൂന്ന് വര്‍ഷമായി പ്രയോജനപ്പെടുത്തുന്നുവെന്ന് കേന്ദ്രമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.