ന്യൂഡൽഹി : തിഹാര്‍ ജയിലില്‍ സഹതടവുകാര്‍ മര്‍ദിച്ചെന്ന് ഐഎസ് പ്രവര്‍ത്തകന്‍ റാഷിദ്. രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ ചാവേറാക്രമണവും സ്ഫോടന പരമ്പരയും പദ്ധതിയിട്ടതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സഹതടവുകാർ ജയ് ശ്രീറാം വിളിക്കാൻ തന്നെ നിർബന്ധിച്ചെന്നും ഇയാള്‍ കോടതിയില്‍ നൽകിയ ഹർജിയിൽ പറയുന്നു.
അച്ഛനുമായുള്ള ഫോൺ സംഭാഷണത്തിലാണ് റാഷിദ് ഇക്കാര്യം അറിയിച്ചതെന്ന് സഫറിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. വിഷയയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ജയില്‍ സൂപ്രണ്ടിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
Read more: ഐഎസ്ഐഎസ് ബന്ധമാരോപിച്ച് എൻ.ഐ.എ പത്തുപേരെ ചോദ്യം ചെയ്തു
ഡൽഹിയിലും ഉത്തരേന്ത്യയിലെ മറ്റുപ്രദേശങ്ങളിലും രാഷ്‌ട്രീയ നേതാക്കളെയും സർക്കാർ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് സ്ഫോടനം ആസൂത്രണം ചെയ്ത കേസിലാണ് 2018-ൽ സഫർ അറസ്റ്റിലായത്.
ദേശീയ അന്വേഷണ ഏജൻസിയും ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും യു.പി പൊലീസിൻ്റെ ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് 2018-ൽ നടത്തിയ തെരച്ചിലില്‍ സഫർ ഉൾപ്പെടെ പത്ത് പേർ പിടിയിലാവുകയായിരുന്നു.