ETV Bharat / bharat

Is Sai Pallavi married സായി പല്ലവിയുടെ വിവാഹം കഴിഞ്ഞോ? വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്... - Sai Pallavi marriage photos

Sai Pallavi rumored wedding pic : സായി പല്ലവിയുടെ ഫാന്‍ പേജുകളിലാണ് ചിത്രം പ്രചരിക്കുന്നത്. തമിഴ് സംവിധായന്‍ രാജ്‌കുമാര്‍ പെരിയസാമിയാണ് സായ് പല്ലവിക്കൊപ്പം ചിത്രത്തില്‍ ഉള്ളത്..

Is Sai Pallavi married  Sai Pallavi married  Sai Pallavi  സായി പല്ലവിയുടെ വിവാഹം കഴിഞ്ഞോ  സായി പല്ലവിയുടെ വിവാഹം  സായി പല്ലവി  Sai Pallavi wedding  Rajkumar Periasamy about rumored pic with Sai  Sai Pallavi marriage photos  Sai Pallavi rumored wedding pic
Is Sai Pallavi married
author img

By ETV Bharat Kerala Team

Published : Sep 20, 2023, 6:46 PM IST

സായി പല്ലവിയുടെ (Sai Pallavi) വ്യാജ വിവാഹ വാര്‍ത്തയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് (Sai Pallavi wedding). സായി പല്ലവി, തമിഴ് സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസാമിയെ (Rajkumar Periasamy) വിവാഹം കഴിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍.

കഴുത്തില്‍ പൂമാല അണിഞ്ഞ സായി പല്ലവിയുടെയും സംവിധായകന്‍ രാജ്‌കുമാറിന്‍റെയും ചിത്രങ്ങളാണ്, ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന വാര്‍ത്തയ്‌ക്ക് വഴിവച്ചത് (Sai Pallavi marriage photos with Rajkumar Periasamy). ഈ ചിത്രം താരത്തിന്‍റെ ഫാന്‍ പേജുകളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ സത്യാവസ്ഥ ഇതല്ല.

  • " class="align-text-top noRightClick twitterSection" data="">

Also Read: അല്ലു അര്‍ജുനൊപ്പം പുഷ്‌പ 2വില്‍ സായി പല്ലവിയും; പ്രീ റിലീസ് ബിസിനസിലൂടെ ചിത്രത്തിന് 1000 കോടി?

സായി പല്ലവിയുടെ വിവാഹം കഴിഞ്ഞിട്ടില്ല. ശിവ കാര്‍ത്തികേയന്‍റെ 21-ാമത് സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ളതാണ് സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ (Sai Pallavi Sivakarthikeyan movie pooja pics). കമല്‍ ഹാസന്‍ (Kamal Haasan) നിര്‍മിക്കുന്ന സിനിമയുടെ പൂജ ചടങ്ങിന്‍റെ ഭാഗമായാണ് സായി പല്ലവിയും സംവിധായകന്‍ രാജ്‌കുമാറും കഴുത്തില്‍ പൂമാല അണിഞ്ഞത്. പൂജ ചടങ്ങിനിടെ ഹാരം അണിയുന്നത് തെന്നിന്ത്യയില്‍ പതിവുള്ള കാര്യമാണ്.

സംഭവം വൈറലായതോടെ സംവിധായകന്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു വിവാഹ ചിത്രം അല്ലെന്നും, സിനിമയുടെ പൂജയുടെ ഭാഗമായുള്ളതാണെന്നും രാജ്‌കുമാര്‍ വ്യക്തമാക്കി (Rajkumar Periasamy about rumored pic with Sai Pallavi).

സായി പല്ലവി ഫാന്‍ഡം എന്ന ഫേസ്‌ബുക്ക് പേജിലാണ് നടിയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പ്രചരിച്ചത്. 'ഒടുവില്‍ സായി പല്ലവി വിവാഹിതയായി. പ്രണയത്തിന് നിറമില്ല എന്നത് സായി പല്ലവി തെളിയിക്കുകയും ചെയ്‌തു. സായി പല്ലവിക്ക് ആശംസകള്‍.' -ഇപ്രകാരമായിരുന്നു പൂജ ചടങ്ങില്‍ നിന്നുള്ള സായി പല്ലവിയുടെയും സംവിധായകന്‍റെയും ചിത്രത്തിന് സായി പല്ലവി ഫാന്‍ഡം പേജില്‍ വന്ന അടിക്കുറിപ്പ് (FB page shares Sai Pallavi s fake wedding pics).

Also Read: സായ് പല്ലവിയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്‌ത്‌ ആരാധകന്‍; അമ്പരിപ്പിച്ചെന്ന് താരം

എന്നാല്‍ ഇതേ ചിത്രം സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസാമി തന്നെ നേരത്തെ എക്‌സില്‍ (ട്വീറ്റ്) പങ്കുവച്ചിരുന്നു (Rajkumar Periasamy shared pooja pics). സായി പല്ലവിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് മെയ്‌ ഒമ്പതിനാണ് രാജ്‌കുമാര്‍ ഈ ചിത്രം ട്വീറ്റ് ചെയ്‌തത്. സംവിധായകന്‍ പങ്കുവച്ച ചിത്രത്തില്‍ സംവിധായകന്‍റെ കയ്യില്‍ സിനിമയുടെ ക്ലാപ് ബോര്‍ഡും കാണാമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളില്‍ സംവിധായകന്‍റെ കയ്യിലിരിക്കുന്ന ക്ലാപ് ബോര്‍ഡിന്‍റെ ഭാഗം ക്രോപ് ചെയ്‌ത്‌ മാറ്റിയിരുന്നു (Sai Pallavi with Rajkumar Periasamy).

അതേസമയം നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള NC23 ആണ് സായിപല്ലവിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം (Naga Chaitanya Sai Pallavi movie). നേരത്തെ 2021ല്‍ പുറത്തിറങ്ങിയ 'ലവ് സ്‌റ്റോറി' (Love Story) എന്ന സിനിമയില്‍ സായി പല്ലവിയും നാഗ ചൈതന്യയും ഒന്നിച്ചെത്തിയിരുന്നു.

Also Read: 'പ്രണയ ലേഖനം പിടിക്കപ്പെട്ടു, മാതാപിതാക്കള്‍ ഒരുപാട് അടിച്ചു'; വെളിപ്പെടുത്തലുമായി സായി പല്ലവി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.