ETV Bharat / bharat

ദരിദ്ര കർഷകർക്കും ഇഡി നോട്ടീസ്; ധനമന്ത്രിയെ പുറത്താക്കാൻ രാഷ്ട്രപതിക്ക് കത്തയച്ച് ഐആർഎസ് ഉദ്യോഗസ്ഥൻ

ED notice to Farmers : തമിഴ്‌നാട്ടിലെ രണ്ട് ദരിദ്ര കർഷകർക്ക് കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് ഇഡിയുടെ സമൻസ്. സമൻസിന് കാരണം ബിജെപി നേതാവുമായുള്ള ഭൂമി തർക്കമെന്ന് കർഷകർ.

Etv Bharat IRS Officer Writes to President Demanding Dismissal of Nirmala Sitharaman
IRS Officer Writes to President Demanding Dismissal of Nirmala Sitharaman
author img

By ETV Bharat Kerala Team

Published : Jan 2, 2024, 10:00 PM IST

ചെന്നൈ: തമിഴ്‌നാട്ടിലെ രണ്ട് ദരിദ്ര കർഷകർക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമൻസ് അയച്ചതിന് പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ പുറത്താക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിക്ക് കത്തയച്ച് ഐആർഎസ് ഉദ്യോഗസ്ഥൻ. ചെന്നൈയിലെ ജിഎസ്‌ടി & സെൻട്രൽ എൻഫോഴ്‌സ്‌മെന്‍റ് ഡെപ്യൂട്ടി കമ്മീഷണർ ബി ബാലമുരുഗനാണ് ഇക്കാര്യം ഉന്നയിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചത്. ബിജെപി നേതാവുമായുള്ള നിയമ തർക്കത്തെ തുടർന്നാണ് രണ്ട് പാവപ്പെട്ട ദളിത് കർഷകർക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിൽ നിന്ന് സമൻസ് ലഭിച്ചതെന്ന് ഇന്ന് (ചൊവ്വ) രാഷ്ട്രപതിക്ക് അയച്ച കത്തിൽ ബി ബാലമുരുഗൻ ചൂണ്ടിക്കാട്ടി. (IRS Officer Writes to President Demanding Dismissal of Nirmala Sitharaman )

തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ആറ്റൂർ പ്രദേശത്തുള്ള രാമനായഗൻപാളയം ഗ്രാമത്തിലെ കർഷകരായ കണ്ണയ്യൻ (72), കൃഷ്‌ണൻ (67) എന്നിവർക്കാണ് ഇഡി സമൻസയച്ചത്. ആറ്റൂരിൽ 6.5 ഏക്കർ കൃഷിഭൂമിയുടെ ഉടമകളാണിവർ. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ആണ് ഇവർക്കെതിരെ ചുമത്തിയത്. ഭൂവുടമകളാണെങ്കിലും ഭൂമി തർക്കം മൂലം കഴിഞ്ഞ നാല് വർഷമായി ഇവർക്ക് കൃഷിയിറക്കാൻ കഴിഞ്ഞിട്ടില്ല. ദാരിദ്ര്യരായ ഇവർ സർക്കാർ നൽകുന്ന വാർദ്ധക്യ പെൻഷനായ 1000 രൂപയെയും സൗജന്യ റേഷനെയും ആശ്രയിച്ചാണ് ജീവിതം തള്ളിനീക്കുന്നതെന്നും കത്തിൽ ബി ബാലമുരുഗൻ പറയുന്നു.

"ഇഡിയുടെ അസിസ്‌റ്റന്‍റ് ഡയറക്‌ടർ റിതേഷ് കുമാർ കർഷകർക്ക് നൽകിയ സമൻസ് 2023 ജൂൺ 26-നാണ്. സമൻസ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ റിതേഷ് കുമാർ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ജൂലൈ 5 ന് ഏജൻസിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കണ്ണയ്യനോടും കൃഷ്‌ണനോടും ആവശ്യപ്പെട്ടു.” കത്തിൽ ബാലമുരുഗൻ വ്യക്തമാക്കി. സമൻസ് അയച്ച കവറിൽ കർഷകരുടെ ജാതിയായ 'ഹിന്ദു പല്ലർ' എന്ന് എഴുതിയതും രാഷ്ട്രപതിക്ക് അയച്ച കത്തിൽ പരാമർശിക്കുന്നു.

ബിജെപിയുടെ സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഗുണശേഖറുമായി നിലനിൽക്കുന്ന വസ്‌തു തർക്കമാണ് ഇഡി നോട്ടീസിന് കാരണമെന്നാണ് ആരോപണം. വൃദ്ധ കർഷകരിൽ നിന്ന് ബിജെപി നേതാവ് അനധികൃതമായി ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കർഷകരുടെ പരാതി. കൃഷ്‌ണന്‍റെ പരാതിയെത്തുടർന്ന് 2020-ൽ ഗുണശേഖറിനെതിരെ ഒരു ക്രിമിനൽ കേസ് എടുത്തു, ഇത് ബിജെപി നേതാവിന്‍റെ അറസ്‌റ്റിലേക്കും ജുഡീഷ്യൽ കസ്‌റ്റഡിയിലേക്കും നയിച്ചു. കൃഷ്‌ണനും ഗുണശേഖറും തമ്മിലുള്ള ഭൂമി തർക്കം നിലവിൽ ആറ്റൂർ കോടതിയിലാണെന്നും ഐആർഎസ് ഉദ്യോഗസ്ഥൻ രാഷ്ട്രപതിക്കുള്ള കത്തിൽ വിവരിക്കുന്നു.

ചെന്നൈയിലെ ശാസ്ത്രിഭവനിലുള്ള ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി കർഷകർ ആരോപിച്ചു. "ഇഡി എങ്ങനെയാണ് ബിജെപിയുടെ ഘടകമായി മാറിയതെന്ന് മേൽപ്പറഞ്ഞ സംഭവം കാണിക്കുന്നു. ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം നിർമ്മല സീതാരാമൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ബിജെപി പോലീസ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റാക്കി മാറ്റി," ബാലമുരുഗൻ കത്തില്‍ എഴുതി.

ഈ അവസ്ഥയ്ക്ക് നേരിട്ട് ഉത്തരവാദി ധനമന്ത്രി നിർമ്മലാ സീതാരാമനാണെന്നും അവര്‍ ഇന്ത്യയുടെ ധനമന്ത്രിയാകാൻ യോഗ്യയല്ലെന്നും കത്തിൽ ഐആർഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. "ധനമന്ത്രിയെ ഉടൻ പിരിച്ചുവിടാൻ ബഹുമാനപ്പെട്ട രാഷ്ട്രപതിയോട് ഞാൻ അഭ്യർത്ഥിക്കുന്നു. അതുവഴി പാവപ്പെട്ട ദളിത് കർഷകർക്ക് നീതി ലഭ്യമാക്കാനും, എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെ രക്ഷിക്കാനുമാകും" ബി ബാലമുരുഗന്‍ കൂട്ടിച്ചേർത്തു.

Also Read: ഇഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി കേസ്; തെളിവായത് വീഡിയോ ദൃശ്യം

ബിജെപി രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണം ഏറെനാളായി ഉയർന്നുകേൾക്കുന്നുണ്ട്. ഈ ആരോപണത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് കർഷകർക്ക് ഇഡി നോട്ടീസയച്ചു സംഭവം. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളാരും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണങ്ങൾ വരുമെന്നാണ് കണക്കുകൂട്ടൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.