ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37ാമത് ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പേരമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഇന്ദിര ഗാന്ധിയുടെ സമാധിസ്ഥലമായ ശക്തി സ്ഥലില്‍ ഞായറാഴ്‌ച രാവിലെയെത്തിയാണ് രാഹുല്‍ പുഷ്‌പാര്‍ച്ചന നടത്തിയത്.
-
मेरी दादी अंतिम घड़ी तक निडरता से देश सेवा में लगी रहीं- उनका जीवन हमारे लिए प्रेरणा स्त्रोत है।
— Rahul Gandhi (@RahulGandhi) October 31, 2021 " class="align-text-top noRightClick twitterSection" data="
नारी शक्ति की बेहतरीन उदाहरण श्रीमती इंदिरा गांधी जी के बलिदान दिवस पर विनम्र श्रद्धांजलि। pic.twitter.com/IoElhOswji
">मेरी दादी अंतिम घड़ी तक निडरता से देश सेवा में लगी रहीं- उनका जीवन हमारे लिए प्रेरणा स्त्रोत है।
— Rahul Gandhi (@RahulGandhi) October 31, 2021
नारी शक्ति की बेहतरीन उदाहरण श्रीमती इंदिरा गांधी जी के बलिदान दिवस पर विनम्र श्रद्धांजलि। pic.twitter.com/IoElhOswjiमेरी दादी अंतिम घड़ी तक निडरता से देश सेवा में लगी रहीं- उनका जीवन हमारे लिए प्रेरणा स्त्रोत है।
— Rahul Gandhi (@RahulGandhi) October 31, 2021
नारी शक्ति की बेहतरीन उदाहरण श्रीमती इंदिरा गांधी जी के बलिदान दिवस पर विनम्र श्रद्धांजलि। pic.twitter.com/IoElhOswji
എന്‍റെ മുത്തശ്ശി അവസാന നിമിഷം വരെയും നിർഭയമായി രാജ്യത്തെ സേവിച്ചു. അവരുടെ ജീവിതം ഞങ്ങൾക്കെന്നും പ്രചോദനമാണ്. സ്ത്രീ ശക്തിയുടെ മഹത്തായ ഉദാഹരണമാണ് ഇന്ദിരാഗാന്ധിയെന്നും രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ശക്തിയെയും ത്യാഗത്തെയും പ്രതിനിധാനം ചെയ്‌ത ഇന്ത്യയുടെ ഉരുക്കു വനിതയാണ് ഇന്ദിര. യഥാർഥ ഭാരതരത്‌നമായ ഇന്ദിരാഗാന്ധിയ്‌ക്ക് ചരമവാർഷികത്തിൽ ഒരു ബില്യൺ സല്യൂട്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വീറ്റില്‍ കുറിച്ചു.
ALSO READ: കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിന്‍റെ മൃതദേഹം സംസ്‌കരിച്ചു
1984 ഒക്‌ടോബര്‍ 31 ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അവരുടെ തന്നെ രണ്ട് സുരക്ഷാഭടന്മാർ പഞ്ചാബിലെ അമൃത്‌സറില്‍വച്ച് കൊലപ്പെടുത്തുകയായിരുന്നു. 1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ഇന്ദിര. ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി മുന്‍പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധി ആയിരുന്നു.