ETV Bharat / bharat

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി വീണ്ടും ഇഖ്ബാൽ സിംഗ് ലാൽപുര - CHAIRMAN OF NATIONAL MINORITIES COMMISSION

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി ലാല്‍പുര മുന്‍പ് ചെയര്‍മാന്‍സ്ഥാനം രാജിവെച്ചിരുന്നു

ന്യൂനപക്ഷ കമ്മീഷൻ  ദേശീയ ന്യൂനപക്ഷ കമ്മീഷൻ  ഇഖ്ബാൽ സിംഗ് ലാൽപുര  IQBAL SINGH LALPURA  NATIONAL MINORITIES COMMISSION  CHAIRMAN OF NATIONAL MINORITIES COMMISSION  ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയമാന്‍
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി വീണ്ടും ഇഖ്ബാൽ സിംഗ് ലാൽപുര
author img

By

Published : Apr 14, 2022, 7:38 AM IST

ചണ്ഡീഗഡ്: ഇഖ്ബാൽ സിംഗ് ലാൽപുരയെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനായി വീണ്ടും നിയമിച്ചു. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ കമ്മിഷൻ ചെയർപേഴ്‌സണായി നിയമിതനായ അദ്ദേഹം പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി സ്ഥാനം രാജിവച്ചിരുന്നു.

റോപര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ഇഖ്‌ബാല്‍ സിംഗിന് തെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനമാണ് ലഭിച്ചത്. സിഖ്, പഞ്ചാബി സംസ്‌കാരത്തെക്കുറിച്ച് പുസ്‌തകങ്ങൾ എഴുതിയ ലാൽപുരയെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബിജെപി വക്താവായി നിയമിച്ചിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായി പഞ്ചാബ് കേഡറിൽ നിന്ന് വിരമിച്ച അദ്ദേഹം 2012- ലാണ് ബിജെപിയില്‍ ചേരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.