ETV Bharat / bharat

ബിഎസ് യെദിയൂരപ്പക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി

മുഖ്യമന്ത്രിയായിരിക്കെ കുടുംബാംഗങ്ങൾ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ബിഎസ് യെഡിയൂരപ്പ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജനപ്രതിനിധികളുടെ പ്രത്യേക കോടതി

author img

By

Published : Sep 14, 2022, 5:08 PM IST

Investigation  Yediyurappa  case allegation  Special Court  Special Court orders Investigation  fraud during Chief minister  Chief minister  മുഖ്യമന്ത്രിയായിരിക്കെയുള്ള തട്ടിപ്പ്  മുഖ്യമന്ത്രി  തട്ടിപ്പ് കേസ്  ബിഎസ് യെഡിയൂരപ്പ  യെഡിയൂരപ്പ  അന്വേഷണത്തിന് ഉത്തരവിട്ട്  പ്രത്യേക കോടതി  കോടതി  കുടുംബാംഗങ്ങൾ  ജനപ്രതിനിധികളുടെ പ്രത്യേക കോടതി  സാമൂഹ്യപ്രവർത്തകൻ  എബ്രഹാം
മുഖ്യമന്ത്രിയായിരിക്കെയുള്ള തട്ടിപ്പ് കേസ്; ബിഎസ് യെഡിയൂരപ്പ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പക്കെതിരെയുള്ള തട്ടിപ്പ് കേസില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട് പ്രത്യേക കോടതി. മുഖ്യമന്ത്രിയായിരിക്കെ കുടുംബാംഗങ്ങൾ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് എഫ്‌ഐആർ സമര്‍പ്പിക്കാനും അന്വേഷണം നടത്താനും ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉത്തരവിട്ടത്. സാമൂഹ്യപ്രവർത്തകൻ ടി.ജെ എബ്രഹാം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ബിഡിഎ) ഭവന പദ്ധതി കരാർ നല്‍കുന്നതിനായി കാഷ് ആൻഡ് ഷെൽ കമ്പനികൾ വഴി രാമലിംഗം കൺസ്ട്രക്‌ഷൻ കമ്പനിയിൽ നിന്നും യെദിയൂരപ്പ കോടികള്‍ കൈക്കൂലി വാങ്ങിയെന്നതുമായി ബന്ധപ്പെട്ടാണ് കേസ്. ഇതില്‍ സാമൂഹിക പ്രവർത്തകൻ ടി.ജെ എബ്രഹാം 2021 ജൂണിൽ സമര്‍പ്പിച്ച ഹർജി പരിഗണിച്ച ജനപ്രതിനിധികളുടെ പ്രത്യേക കോടതി അന്വേഷണം നടത്തി നവംബർ രണ്ടിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. അഴിമതി നിരോധന നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ അന്വേഷണം നടത്തണമെന്ന് നിർദേശിച്ച കോടതി കേസില്‍ വാദം കേള്‍ക്കുന്നതും നവംബര്‍ രണ്ടിലേക്ക് മാറ്റി.

കേസിന്‍റെ പിന്നാമ്പുറം: ബി.എസ് യെദിയൂരപ്പ, മകന്‍ ബി.വൈ. വിജയേന്ദ്ര, മകള്‍ പത്മാവതിയുടെ ബന്ധു ശശിധര്‍ മറാടി എന്നിവര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ടി.ജെ എബ്രഹാം സ്വകാര്യ പരാതി നൽകുന്നു. പരാതി പരിഗണിച്ച പ്രത്യേക കോടതി ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളുന്നു. ഇതിനെ എബ്രഹാം ഹൈക്കോടതിയിൽ ചോദ്യം ചെയ്യുന്നു. വിഷയം പരിഗണിച്ച ഹൈക്കോടതി യെദിയൂരപ്പ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യ ഹർജി വീണ്ടും പരിഗണിക്കാൻ കീഴ്ക്കോടതിയോട് നിർദേശിക്കുന്നു. തുടര്‍ന്നാണ് കേസ് അന്വേഷിക്കാൻ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.