ചെന്നൈ: തമിഴ്നാട്ടിലെ അരക്കോണത്തിന് സമീപം കൊവിഡ് രോഗികളുടെ ഓക്സിജൻ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുറഞ്ഞ ചെലവിൽ ഓക്സിജൻ യന്ത്രം നിർമ്മിച്ച് യുവാക്കൾ. റാണിപേട്ട് ജില്ലയിലെ അരക്കോണം സ്വദേശികളായ നരേഷും അനിഷ് മാത്യുവുമാണ് യന്ത്രത്തിന്‍റെ നിർമ്മാതാക്കൾ. ഇതിന്‍റെ ഉപയോഗം ജനങ്ങളിലേക്ക് എത്തിക്കണമെന്നും ജില്ല കളക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അനിഷ് മാത്യു ബാംഗ്ലൂരിൽ ജ്യോതിശാസ്ത്ര എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.
ജില്ലയിൽ പുതിയതായി രോഗം ബാധിച്ചവരെ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല. രോഗികൾക്ക് കിടക്കകൾ, ഓക്സിജൻ, വെന്റിലേറ്റർ സൗകര്യങ്ങൾ എന്നിവയുടെ ആവശ്യകത വർദ്ധിച്ചിട്ടുണ്ട്. ഇതാണ് കുറഞ്ഞ ചെലവിൽ ഓക്സിജൻ യന്ത്രം നിർമിക്കാനുള്ള ആശയത്തിന് പ്രചോദനമായതെന്ന് ഇവർ പറയുന്നു.
.വായുവിലെ 21 ശതമാനം ഓക്സിജന്‍ ജിയോ ലൈറ്റ് എന്ന രാസവസ്തു ഉപയോഗിച്ച് കംപ്രസ്സ് ചെയ്താണ് ഓക്സിജന്‍റെ ഉത്പാദനം. നാൽപ്പതിനായിരം രൂപയാണ് യന്ത്രത്തിന്‍റെ നിർമാണച്ചെലവ്. യന്ത്രം മിനിറ്റിൽ 10 ലിറ്റർ എന്ന തോതിൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. 1 മുതൽ 1.25 ലക്ഷം വരെയാണ് ഇതിന്‍റെ വിദേശ ഇറക്കുമതി മൂല്യം.യുവാക്കളുടെ ശ്രമങ്ങളെ ജില്ലാ കളക്ടർ പ്രശംസിക്കുകയും ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.