ശ്രീനഗർ: പാക്കിസ്ഥാൻ സഹായത്തോടെ കശ്മീരിലെ ഉറി മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ ഇന്ത്യന്‍ സൈന്യം വധിച്ചു. രണ്ട് പേരാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
കൊല്ലപ്പെട്ടത് 2005ൽ പാക്കിസ്ഥാനിലേക്ക് കടന്ന ഉറി സ്വദേശി സർഫ്രാസ് മിർ ആണെന്ന് സൈന്യം സ്ഥിരീകരിച്ചു. നുഴഞ്ഞു കയറ്റത്തെ തുടർന്ന് മേഖലയിൽ സൈന്യം തെരച്ചിൽ കർശനമാക്കി.