ETV Bharat / bharat

International Yoga Day 2023 | ലഡാക്കിലെ പാംഗോങ് തടാകത്തില്‍ ഇന്ത്യൻ സേനയുടെ യോഗ ദിനാചരണം; ലോകമെങ്ങും വിപുലമായ ആഘോഷങ്ങൾ - ഐഎൻഎസ് വിക്രാന്ത്

കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് യോഗാഭ്യാസം നടത്തി

International Yoga Day 2023  Yoga at Ladakhs Pangong Tso Lake  Indian Army Yoga Day Celebration  യോഗ ദിനം  അന്താരാഷ്‌ട്ര യോഗ ദിനം  ജനറൽ മനോജ് പാണ്ഡെ  രാജ്‌നാഥ് സിങ്  ഐഎൻഎസ് വിക്രാന്ത്  INS Vikrant
യോഗ ദിനം ഇന്ത്യൻ സൈന്യം
author img

By

Published : Jun 21, 2023, 11:04 AM IST

Updated : Jun 21, 2023, 11:25 AM IST

ലഡാക്ക് : ഒമ്പതാമത് അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തും വിപുലമായ ആഘോഷ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിൽ ഇന്ത്യൻ കരസേനാംഗങ്ങൾ യോഗാഭ്യാസം നടത്തി. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഡൽഹി കന്‍റോൺമെന്‍റിൽ യോഗ അവതരിപ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നാവികസേന മേധാവി അഡ്‌മിറൽ ആർ ഹരികുമാറിനൊപ്പം കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിലാണ് യോഗാഭ്യാസം നടത്തിയത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ ആസ്ഥാനത്ത് അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന യോഗ പരിപാടിയിൽ പങ്കെടുക്കുമെന്ന് മോദി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് യുഎൻ ആസ്ഥാനത്ത് ഇത്തരത്തില്‍ ഒരു യോഗ സെഷൻ നടക്കുന്നത്.

ഇന്ത്യയുടെ ആഹ്വാനത്തിന് പിന്നാലെ യോഗ ദിനം ആഘോഷിക്കാൻ 180 രാജ്യങ്ങൾ ഒത്തുചേർന്നത് ചരിത്രപരമാണ്. 2014ൽ ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലി യോഗ ദിനത്തിനായുള്ള നിർദേശം മുന്നോട്ട് വച്ചപ്പോൾ റെക്കോർഡ് എണ്ണം രാജ്യങ്ങളാണ് പിന്തുണച്ചത്. മോദി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

ലോകം മുഴുവൻ ഒരു കുടുംബമെന്ന ആശയത്തിന്‍റെ വിപുലീകരണത്തിനായാണ് യോഗയുടെ പ്രചരണം. 'വസുധൈവ കുടുംബത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം. 'ഞങ്ങൾ എപ്പോഴും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും പുതിയതിനെ സ്വീകരിക്കുന്നതിനുമുള്ള പാരമ്പര്യങ്ങളെ വിലമതിക്കുന്നു. ഞങ്ങൾ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്‌തു. അവയെ സ്വാഗതം ചെയ്‌ത് സംരക്ഷിച്ചു.

യോഗ നമ്മുടെ ഉൾക്കാഴ്‌ചയെ വിപുലീകരിക്കുന്നു. ജീവന്‍റെ ഐക്യം സാക്ഷാത്കരിക്കുന്ന ബോധവുമായി യോഗ നമ്മെ ബന്ധിപ്പിക്കും. അത് ജീവനുള്ളവയോടുള്ള സ്‌നേഹത്തിന്‍റെ അടിസ്ഥാനം നൽകുന്നു. അതിനാൽ യോഗയിലൂടെ നമ്മുടെ വൈരുദ്ധ്യങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും. നാം യോഗ ചെയ്യണം. യോഗയിലൂടെ നമ്മുടെ പ്രതിസന്ധികളെ ഇല്ലാതാക്കാൻ കഴിയും, മോദി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ALSO READ : International Yoga Day 2023| 'വസുധൈവ കുടുംബത്തിന് യോഗ'; ഇന്ന് അന്താരാഷ്‌ട്ര യോ​ഗ ദിനം

എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കുന്നത്. യോഗയുടെ നിരവധി ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിലേക്കുള്ള സമീപനം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് യോഗ ദിനം ആചരിക്കുന്നത്.

കൂടാതെ ശാരീരിക വിശ്രമത്തിലൂടെ സമ്മർദവും ഉത്കണ്‌ഠയും കുറയ്‌ക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിൽ ഉത്ഭവിച്ച പുരാതനമായ യോഗാഭ്യാസത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നതിന്‍റെ കൂടി ഭാഗമാണ് അന്താരാഷ്‌ട്ര യോഗ ദിനത്തിന്‍റെ ആചരണം.

ALSO READ : International Yoga Day 2023| 'യോഗ നമ്മുടെ ഉൾക്കാഴ്‌ചയെ വിപുലീകരിക്കുന്നു' ; യോഗ ദിന സന്ദേശവുമായി പ്രധാനമന്ത്രി

2014-ൽ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്‌ട്ര യോഗ ദിനം എന്ന ആശയം അവതരിപ്പിച്ചത്. തുടർന്ന് എല്ലാ 193 യുഎൻ അംഗരാജ്യങ്ങളുടെയും ഏകകണ്‌ഠമായ തീരുമാനത്തോടെ ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിക്കുകയായിരുന്നു.

Last Updated : Jun 21, 2023, 11:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.