ETV Bharat / bharat

ഉത്തരകാശി തുരങ്ക ദുരന്തം,രക്ഷാ ദൗത്യത്തിന് അന്താരാഷ്‌ട്ര വിദഗ്‌ധരെത്തി; പ്രതീക്ഷയോടെ രാജ്യം

Uttarakhand Tunnel Collaps Operation Surang : തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങി 216 മണിക്കൂറോളം പിന്നിടുമ്പോള്‍ ഇവരെ പുറത്തെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളാണ് നടക്കുന്നത്. രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി അശയവിനിമയം നടത്തിയിരുന്നു.

Uttarakhand tunnel collapse Arnold Dix  Arnold Dix Arrives At Uttarakhand Mission Site  Uttarakhand Tunnel Collapse  ഉത്തരകാശി തുരങ്ക ദുരന്തം  പ്രൊഫ അര്‍നോള്‍ഡ് ഡിക്‌സ്  ഓപ്പറേഷന്‍ സുരംഗ്  സിൽക്യാര ടണൽ  ഉത്തരകാശി ടണല്‍  ഉത്തരാഖണ്ഡ് ടണല്‍
International Tunneling Expert Arnold Dix Arrives At Uttarakhand Mission Site
author img

By ETV Bharat Kerala Team

Published : Nov 20, 2023, 5:05 PM IST

ഉത്തരകാശി (ഉത്തരാഖണ്ഡ്): ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ (Silkyara Tunnel) കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ഓപ്പറേഷന്‍ സുരംഗ് ദൗത്യം (Operation Surang) 9-ാം ദിവസവും തുടരുന്നു. തൊഴിലാളികള്‍ കുടുങ്ങി 216 മണിക്കൂറോളം പിന്നിടുമ്പോള്‍ ഇവരെ പുറത്തെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളാണ് ഉത്തരാഖണ്ഡ് സർക്കാരും കേന്ദ്ര ഗവണ്‍മെന്‍റും നടത്തുന്നത്. അന്താരാഷ്ട്ര ടണലിങ് വിദഗ്‌ധന്‍ പ്രൊഫ. അര്‍നോള്‍ഡ് ഡിക്‌സ് അടക്കമുള്ളവരുടെ സഹായത്തോടെയാണ് നിലവില്‍ രക്ഷാ ദൗത്യം പുരോഗമിക്കുന്നത് (International Tunneling Expert Arnold Dix Arrives At Uttarakhand Mission Site).

ദൗത്യ പ്രദേശത്തെത്തിയ പ്രൊഫ. ഡിക്‌സ് സിൽക്യാര ടണൽ സൈറ്റിൽ പരിശോധന നടത്തുകയും, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികളുമായി സംസാരിക്കുകയും ചെയ്‌തു. ഒന്നിലധികം ഏജൻസികളും പദ്ധതികളും ഉള്ളതിനാൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഏറ്റവും മികച്ച പരിഹാരം കണ്ടെത്താനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

"ഞങ്ങൾ ആ മനുഷ്യരെ പുറത്തെത്തിക്കാന്‍ പോകുന്നു. വലിയ ജോലിയാണ് ഇവിടെ നടക്കുന്നത്. ഞങ്ങളുടെ മുഴുവൻ ടീമും ഇവിടെയുണ്ട്, ഞങ്ങൾ ഒരു പരിഹാരം കണ്ടെത്തി അവരെ പുറത്തിറക്കാൻ പോകുകയാണ്. ഇവിടെ ധാരാളം ജോലികൾ നടക്കുന്നു. രക്ഷിക്കപ്പെടേണ്ടവരുടെ സുരക്ഷ പോലെ തന്നെ പ്രധാനമാണ് രക്ഷിക്കുന്നവരുടെ സുക്ഷയും. ലോകം മുഴുവന്‍ നമ്മെ സഹായിക്കുന്നു. ഇവിടെയുള്ള ടീം അതിശയിപ്പിക്കുന്നതാണ്. പദ്ധതികളും അതിശയകരമാണ്. ജോലി വളരെ ചിട്ടയായാണ് നടക്കുന്നത്. കുടുങ്ങിയവര്‍ക്ക് ഭക്ഷണവും മരുന്നുകളും കൃത്യമായി നൽകുന്നു."- പ്രൊഫസർ ഡിക്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

ഭൂഗർഭത്തിലൂടെയുള്ള തുരങ്ക നിര്‍മ്മാണത്തിലും, അതിനുവേണ്ട ഗതാഗത - അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വിദഗ്‌ധനാണ് പ്രൊഫ. അര്‍നോള്‍ഡ് ഡിക്‌സ്. തുരങ്ക നിർമ്മാണത്തിനിടെ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെപ്പറ്റിയും, അപകട സാധ്യതകളെപ്പറ്റിയും, അപകടം നടന്നാല്‍ നടത്തേണ്ട രക്ഷാ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വ്യക്‌തമായ അവഗാഹമുള്ളയാളാണ് ഇന്‍റർനാഷണല്‍ ടണലിംഗ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ പ്രൊഫ. ഡിക്‌സ്.

Also Read: ഉത്തരകാശി തുരങ്ക ദുരന്തം ; തൊഴിലാളികള്‍ സുരക്ഷിതരോ ?

രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി (Pushkar Singh Dhami) ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. 41 തൊഴിലാളികളെ രക്ഷിക്കാന്‍ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്‌തു.

തകര്‍ന്ന തുരങ്ക ഭാഗത്ത് യുഎസ് നിർമ്മിത ഓഗർ മെഷീനുകൾ ഉപയോഗിച്ച് അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്ന ജോലിയാണ് നിലവില്‍ പുരോഗമിക്കുന്നത്. ഇതോടൊപ്പം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മനോവീര്യം നിലനിർത്താൻ അവരുമായി വാക്കി ടോക്കിയിലൂടെ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇതിനോടകം ഇവിടേക്ക് വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും പൈപ്പ് ലൈനുകളിലൂടെ ലഭ്യമാക്കുന്നുണ്ട്. 4 ഇഞ്ച് കംപ്രസർ പൈപ്പ് ലൈൻ വഴി ചന്ന, പൊരി, ഡ്രൈഫ്രൂട്ട്, മരുന്നുകൾ എന്നിവ സുഗമമായി നല്‍കാനാകുന്നു.

അതേസമയം നാഷണൽ ഹൈവേസ് ആന്‍റ് ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (NHIDCL) ഭക്ഷണം അടക്കമുള്ള വസ്‌തുക്കള്‍ അകത്തേക്ക് എത്തിക്കാന്‍ മറ്റൊരു 6 ഇഞ്ച് പൈപ്പ് ലൈൻ നിർമ്മിക്കുന്നുണ്ട്. ഇതിനായി 60 മീറ്ററിൽ 39 മീറ്റർ പൈപ്പിന്‍റെ ഡ്രില്ലിങ് പൂർത്തിയായി. അവശ്യവസ്തുക്കളുടെ വിതരണത്തിനായി റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL) മറ്റൊരു പൈപ്പ്ലൈനും നിര്‍മ്മിക്കുന്നുണ്ട്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) ദൗത്യ പ്രദേശത്തേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് ഒരു ദിവസം കൊണ്ട് ഒരു അപ്രോച്ച് റോഡ് പൂർത്തിയാക്കി.

Also Read: ഉത്തരകാശി ദുരന്തം; ഹ്യൂം പൈപ്പുകളുടെ അഭാവം രക്ഷാപ്രവർത്തനത്തെ ദുഷ്‌ക്കരമാക്കുന്നു, വീഴ്‌ച സമ്മതിച്ച് ഉദ്യോഗസ്ഥൻ

കഴിഞ്ഞ ഞായറാഴ്‌ച പുലർച്ചെ 5.30 ഓടെയാണ് സിൽക്യാരയെ ദണ്ഡൽഗാവണുമായി ബന്ധിപ്പിച്ച് നിർമിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകർന്നത്‌. തുരങ്കത്തിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് തകർന്ന ഭാഗം. ചാർധാം ഓൾ-വെതർ റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. തുരങ്കത്തിന്‍റെ നിർമാണം പൂര്‍ത്തിയായാല്‍ ഉത്തരകാശി മുതൽ യമുനോത്രി വരെയുള്ള യാത്രയിൽ 26 കിലോമീറ്റർ കുറയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.