ന്യൂഡൽഹി: രാജ്യത്തെ അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഡിജിസിഎ മെയ് 31 വരെ നിർത്തിവച്ചു. അന്താരാഷ്‌ട്ര കാർഗോ വിമാനങ്ങൾക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകൾക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് സർക്കുലറിൽ പറയുന്നു. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 25നാണ് സർവീസുകൾ നിർത്തിവച്ചത്. മെയ് 25നാണ് രാജ്യത്തെ ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ദിനം പ്രതി കൊവിഡ് കണക്കുകളിൽ വലിയ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്.
Read more: ഇന്ത്യയിൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി