ETV Bharat / bharat

'ദീപാവലിയില്‍ രാജ്യത്തെ വിലക്കയറ്റം ഉച്ഛസ്ഥായിയില്‍'; തമാശയല്ലെന്ന് രാഹുൽ

പെട്രോളിനും ഡീസലിനും അടിയ്‌ക്കടിയുണ്ടാകുന്ന വിലവര്‍ധനവിനെതിരെ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി

Rahul Gandhi on inflation  Inflation at peak  Congress  Rahul Gandhi  രാഹുൽ ഗാന്ധി  ദീപാവലി  വിലക്കയറ്റം  കേന്ദ്ര സര്‍ക്കാര്‍
'ദീപാവലിയില്‍ രാജ്യത്തെ വിലക്കയറ്റം ഉച്ഛസ്ഥായിയില്‍'; ഇത് തമാശയല്ലെന്ന് രാഹുൽ ഗാന്ധി
author img

By

Published : Nov 3, 2021, 1:28 PM IST

ന്യൂഡൽഹി : ദീപാവലിക്ക് രാജ്യത്തെ വിലക്കയറ്റം ഉച്ഛസ്ഥായിയിലെത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതൊരു തമാശയായി കാണരുതെന്നും ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

ഇത് ദീപാവലി ആഘോഷസമയമാണ്. വിലക്കയറ്റം അതിന്‍റെ ഉച്ഛസ്ഥായിലിലാണുള്ളത്. ഇതൊരു തമാശയല്ല. മോദി സർക്കാരിന് സംവേദനക്ഷമതയുള്ള ഹൃദയം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ ഹിന്ദിയിൽ ട്വീറ്റ് ചെയ്‌തു.

  • दिवाली है।
    महंगाई चरम पर है।
    व्यंग्य की बात नहीं है।

    काश मोदी सरकार के पास जनता के लिए एक संवेदनशील दिल होता।

    — Rahul Gandhi (@RahulGandhi) November 3, 2021 " class="align-text-top noRightClick twitterSection" data=" ">

Also read: ചിന്നക്കണ്ണിന്‍റെ സങ്കടം നീങ്ങി ; 65,000 രൂപയുടെ നിരോധിത നോട്ടിന് പകരം പുതിയത്

ഡൽഹിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 110. 04 രൂപയും 98.42 രൂപയുമാണ് വില. പെട്രോളിനും ഡീസലിനും മുംബൈയിൽ യഥാക്രമം ലിറ്ററിന് 115.85, 106.62 എന്നിങ്ങനെയാണ്. കൊൽക്കത്തയിൽ - 110.49,101.56. ചെന്നൈയിൽ 106.66 ഉം 102.59 രൂപയുമാണ്.

നവംബർ ഒന്നിന് വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില 266 രൂപ ഒറ്റയടിയ്‌ക്ക് വർധിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.