ETV Bharat / bharat

വിമാന യാത്രയ്ക്കിടെ വായില്‍ രക്തസ്രാവം: 60കാരന്‍ മരിച്ചു - വിമാന യാത്ര

മധുരയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് വായില്‍ രക്തസ്രാവം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തില്‍ നിന്നും യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

indigos madurai delhi flight lands indore airport  indigo ariline  indigos madurai delhi flight  flight passenger dies in indore  ഇൻഡിഗോ എയർലൈൻസ്  വിമാന യാത്രക്കാരന്‍ മരിച്ചു  ഇന്‍ഡോര്‍ വിമാനത്താവളം  Indore Airport
വിമാന യാത്രയ്ക്കിടെ വായില്‍ രക്തസ്രാവം
author img

By

Published : Jan 15, 2023, 11:10 AM IST

ഇൻഡോർ: വിമാന യാത്രയ്ക്കിടെ വായില്‍ രക്തസ്രാവമുണ്ടായ 60കാരന്‍ മരിച്ചു. മധുരയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വച്ചാണ് അതുല്‍ ഗുപ്‌ത എന്ന യാത്രക്കാരന് വായില്‍ രക്തസ്രാവമുണ്ടായത്. ഇതേതുടര്‍ന്ന് വിമാനം ഇന്‍ഡോര്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു.

വിമാനത്താവളത്തില്‍ നിന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതുലിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്‌ച വൈകിട്ട് ഇൻഡിഗോ എയർലൈൻസിന്‍റെ 6E-2088 വിമാനത്തിലാണ് സംഭവമുണ്ടായത്. 5.30ഓടെയാണ് വിമാനം ഇന്‍ഡോറില്‍ അടിയന്തരമായി ഇറക്കിയതെന്ന് വിമാനത്താവളത്തിന്‍റെ ഡയറക്‌ടര്‍ ഇന്‍-ചാര്‍ജ് പ്രബോദ് ചന്ദ്ര ശര്‍മ പറഞ്ഞു.

യാത്രയ്ക്കിടയിൽ അതുലിന്‍റെ വായില്‍ രക്തസ്രാവമുണ്ടാവുകയും ആരോഗ്യനില വഷളാവുകയും ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 60കാരന് നേരത്തെ തന്നെ ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി ഡോക്‌ടര്‍മാര്‍ അറിയിച്ചതായും പ്രബോദ് ചന്ദ്ര വ്യക്തമാക്കി. വിമാനം വൈകിട്ട് 6.40 ന് ഡൽഹിയിലേക്ക് പുറപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.