ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വീസുകള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തെ മുൻനിര എയർലൈനായ ഇൻഡിഗോ കൂടുതല്‍ സര്‍വീസുകളാരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി 6E നെറ്റ്‌വര്‍ക്കില്‍ സെപ്റ്റംബർ മാസം മുതല്‍ 38 പ്രതിദിന സര്‍വീസുകള്‍ കൂടെ ചേര്‍ക്കും.
26 എണ്ണം കണക്ഷന്‍ ഫ്ളൈറ്റുകളും, രണ്ട് പുതിയ ഫ്ളൈറ്റുകളും, 12 എണ്ണം കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കമ്പനി പുനരാരംഭിക്കുന്നതുമായ സര്‍വീസുകളാണ്. വര്‍ധിച്ച് വരുന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് പുതിയ സര്‍വീസുകള്‍ വഴി കമ്പനി ശ്രമിക്കുന്നതെന്ന് ഇന്‍ഡിഗോ ചീഫ് സ്ട്രാറ്റജി ആൻഡ് റവന്യൂ ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു.
കിഴക്ക്, പടിഞ്ഞാറ്, വടക്കൻ, തെക്കൻ മേഖലകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത് വഴി വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും വൈകാതെ തന്നെ കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ ഫ്ലൈറ്റുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റായ്പൂരിനേയും പുനെയേയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ ഫ്ളൈറ്റ് ഇൻഡിഗോ ആരംഭിക്കുന്നത്. ലക്‌നൗ-റാഞ്ചി, ബെംഗളൂരു-വിശാഖപട്ടണം, ചെന്നൈ-ഇൻഡോർ, ലക്നൗ-റായ്പൂർ, മുംബൈ-ഗുവഹത്തി, അഹമ്മദാബാദ്-ഇൻഡോർ എന്നീ സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.
also read: സമയത്ത് എത്തിക്കാനാകുന്നില്ല ; പലചരക്ക് വിതരണം അവസാനിപ്പിക്കാൻ സൊമാറ്റോ