ETV Bharat / bharat

ഇൻഡിഗോയുടെ 86-ാം സര്‍വീസ്‌ അയോധ്യയില്‍, ഡൽഹി-അയോധ്യ വിമാനങ്ങള്‍ പറന്നു തുടങ്ങി - അയോധ്യ വിമാനത്താവളം

IndiGo commences operations from Ayodhya ജനുവരി 22 ലെ രാമക്ഷേത്ര പ്രതിഷ്‌ഠയ്ക്ക് മുന്നോടിയായി, ഇൻഡിഗോ ഡൽഹിയ്‌ക്കും അയോധ്യയ്ക്കും ഇടയിൽ പ്രവർത്തനം ആരംഭിച്ചു, രണ്ട് നഗരങ്ങൾക്കിടയിലുള്ള ദൈനംദിന പ്രവർത്തനങ്ങൾ ജനുവരി 10 മുതൽ ആരംഭിക്കുമെന്ന് അറിയിച്ചു.

IndiGo  Ayodhya  Maharishi Valmiki Airport  അയോധ്യ വിമാനത്താവളം  ഇൻഡിഗോ
IndiGo commences operations from Ayodhya
author img

By ETV Bharat Kerala Team

Published : Jan 6, 2024, 6:57 PM IST

ന്യൂഡൽഹി: ഉത്തർപ്രദേശിലെ അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്‌ത മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (Maharishi Valmiki International Airport in Ayodhya) ഇൻഡിഗോ പ്രവര്‍ത്തനം ആരംഭിച്ചു (IndiGo commences operations from Ayodhya). ഡൽഹിക്കും അയോധ്യയ്ക്കും ഇടയിലുള്ള ആദ്യ ജോഡി വിമാന സർവീസുകള്‍ക്കാണ്‌ തുടക്കമായത് (IndiGo's 86th domestic destination).

രണ്ട് നഗരങ്ങൾക്കുമിടയിലുള്ള പ്രതിദിന പ്രവർത്തനങ്ങൾ ജനുവരി 10 മുതൽ ആരംഭിക്കുമെന്ന് എയർലൈൻ പ്രസ്‌താവനയിൽ അറിയിച്ചു. '6E നെറ്റ്‌വർക്കിലെ 86-ാമത്തെ ആഭ്യന്തരവും 118-ാമത്തെ മൊത്തത്തിലുള്ള ലക്ഷ്യസ്ഥാനവുമായ ഡൽഹിക്കും അയോധ്യയ്ക്കും ഇടയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

വരും ആഴ്‌ചകളിൽ അഹമ്മദാബാദിനെയും മുംബൈയെയും ഈ പുണ്യ നഗരവുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന്‌ ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവിയായ വിനയ് മൽഹോത്ര പറഞ്ഞു. 'ഇന്ത്യയിലെ മുൻനിര സര്‍വീസ്‌ എന്ന നിലയിൽ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് 6E നെറ്റ്‌വർക്കിലൂടെ ഇന്ത്യയിലും വിദേശത്തും തടസമില്ലാത്ത കണക്റ്റിവിറ്റി നൽകാനും താങ്ങാനാവുന്നതും കൃത്യവും തടസരഹിതവുമായ യാത്രാ അനുഭവങ്ങൾ നൽകുമെന്ന ഞങ്ങളുടെ വാഗ്‌ദാനങ്ങൾ നിറവേറ്റാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," അദ്ദേഹം കൂട്ടിചേര്‍ത്തു.

ജനുവരി 22 ന് അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിന്‍റെ മഹത്തായ സമർപ്പണ ചടങ്ങിന് മുന്നോടിയായാണ് പ്രഖ്യാപനം. ലോകമെമ്പാടുമുള്ള സഞ്ചാരികൾക്കും ആരാധകർക്കും മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ വലിയ പ്രാധാന്യമുള്ള പ്രദേശമാണ്‌ അയോധ്യ. അയോധ്യയിലെ പുതിയ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനത്തിൽ പൈലറ്റ് യാത്രക്കാരെ 'ജയ് ശ്രീ റാം' ചൊല്ലി സ്വാഗതം ചെയ്‌തത് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

അതേസമയം നടക്കാനിരിയ്‌ക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സ്വാമി നിശ്ചലാനന്ദ സരസ്വതി. വേദഗ്രന്ഥങ്ങളനുസരിച്ച് രാമവിഗ്രഹത്തിൽ തൊടേണ്ടത് ദർശകനാണെന്നും നരേന്ദ്ര മോദി രാമവിഗ്രഹത്തിൽ തൊടുന്ന ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ രത്‌ലാമിൽ നടന്ന ഹിന്ദു രാഷ്‌ട്ര ധർമ സഭയിൽ ജനുവരി 4 ന്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

ക്ഷണിതാക്കൾക്ക് ക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉയർത്തി. മോദി ചടങ്ങിൽ രാമ വിഗ്രഹത്തിൽ തൊടുമ്പോൾ ദർശകനായ താൻ അത് നോക്കി കയ്യടിച്ചു കൊണ്ട് ചടങ്ങിന്‍റെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാൽ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നാണ് അറിയിച്ചത്.

ALSO READ: മോദി വിഗ്രഹം തൊടുന്ന പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കില്ല: സ്വാമി നിശ്ചലാനന്ദ സരസ്വതി

ALSO READ: നാഗര ശൈലിയില്‍ നിര്‍മാണം, 392 തൂണുകളും 44 വാതിലുകളും; അയോധ്യ രാമക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.