ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് വീണ്ടും കടലിലേക്ക്. അടുത്ത ഘട്ട സമുദ്ര പരീക്ഷണത്തിനായാണ് കപ്പല്‍ ഉള്‍ക്കടലിലേക്ക് പുറപ്പെടുന്നത്. വിവിധ സാഹചര്യങ്ങളിൽ വിമാനവാഹിനി കപ്പല്‍ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കും. ഇതിന് പുറമേ കപ്പലിന്‍റെ വിവിധ സെൻസർ സ്യൂട്ടുകളും പരീക്ഷിക്കും.
വിശാഖപട്ടണം ആസ്ഥാനമായുള്ള ഡിആർഡിഒ ലബോറട്ടറിയായ നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരും സമുദ്ര പരീക്ഷണത്തിന് കപ്പലിലുണ്ട്.2021 ഓഗസ്റ്റിലാണ് ഐഎൻഎസ് വിക്രാന്ത് ആദ്യ സമുദ്ര പരീക്ഷണം നടത്തിയത്. പ്രൊപ്പൽഷൻ, നാവിഗേഷൻ സ്യൂട്ടുകൾ, അടിസ്ഥാന പ്രവർത്തനങ്ങൾ എന്നിവ പരീക്ഷിച്ചു.
പിന്നീട് ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടന്ന രണ്ടാം ഘട്ട സമുദ്ര പരീക്ഷണത്തില്‍ വിവിധ യന്ത്രസാമഗ്രികളുടെ പ്രവര്‍ത്തന ക്ഷമതയും ഫ്ലൈറ്റ് ട്രയലും നടത്തി. ഈയിടെ രാഷ്‌ട്രപതിയും ഉപ രാഷ്‌ട്രപതിയും ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് പുരോഗതി വിലയിരുത്തിയിരുന്നു. വരുന്ന ഓഗസ്റ്റില്‍ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷ വേളയില്‍ ഐഎന്‍എസ് വിക്രാന്ത് കമ്മിഷൻ ചെയ്യും.
Also read: അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ ആനക്കുട്ടിയെ കരയ്‌ക്കെത്തിച്ചു