ന്യൂഡല്‍ഹി: വാക്സിനേഷനില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍. വാക്സിനേഷനില്‍ 89 രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് 3.5 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിന്‍റെ രണ്ട് ഡോസും ലഭിച്ചത്. മെയ് 24ന് 75, ജൂണ്‍ 1ന് 81, ജൂണ്‍ 17ന് 89 രാജ്യങ്ങളും വാക്സിനേഷനില്‍ ഇന്ത്യയേക്കാള്‍ മുന്നിലായിരുന്നുവെന്നും കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
-
Politics is Everything
— Kapil Sibal (@KapilSibal) June 17, 2021 " class="align-text-top noRightClick twitterSection" data="
Population fully vaccinated :
May 24 : 75 nations ahead of India
June 1 : 81 ahead
June 17 : 89 ahead
Only 3.5% fully vaccinated
In PAC , BJP oppose discussion on vaccination policy !
">Politics is Everything
— Kapil Sibal (@KapilSibal) June 17, 2021
Population fully vaccinated :
May 24 : 75 nations ahead of India
June 1 : 81 ahead
June 17 : 89 ahead
Only 3.5% fully vaccinated
In PAC , BJP oppose discussion on vaccination policy !Politics is Everything
— Kapil Sibal (@KapilSibal) June 17, 2021
Population fully vaccinated :
May 24 : 75 nations ahead of India
June 1 : 81 ahead
June 17 : 89 ahead
Only 3.5% fully vaccinated
In PAC , BJP oppose discussion on vaccination policy !
ബുധനാഴ്ച നടന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ വാക്സിനേഷൻ സംബന്ധിച്ചുള്ള ചര്‍ച്ചകളെ ബിജെപി എതിര്‍ത്തിരുന്നു. കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം ബിജെപി നിഷേധിച്ചു. കൊവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയം കളിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം.
ജൂണ്‍ 16ലെ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 26.53 കോടി പേര്‍ വാക്സിൻ സ്വീകരിച്ചു. 18നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ 20,67,085 പേര്‍ ആദ്യ ഡോസും 67,447 രണ്ടാമത്തെ ഡോസും സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ALSO READ: രാജ്യത്ത് 67,208 പേര്‍ക്ക് കൂടി കൊവിഡ്, 2,330 മരണം