ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്‌ത കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ ആകെ എണ്ണം 93.90 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്ച 71,75,744 ഡോസുകള്‍ വിതരണം ചെയ്‌തതോടെയാണ് രാജ്യം പുതിയ റെക്കോഡിലെത്തിയത്. മന്ത്രാലയം പുറത്തുവിട്ട രാത്രി ഏഴു മണി വരെയുള്ള കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: കെ.എ.എസ് ഒന്നാം റാങ്കുകാരിക്ക് അഭിനന്ദനവുമായി എംവി ഗോവിന്ദൻ
രാത്രിയിലെ അന്തിമ റിപ്പോർട്ടുകള്‍ ശേഖരിക്കുന്നതോടെ വലിയ വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. കൊവിഡിൽ നിന്ന് രാജ്യത്തെ ഏറ്റവും ദുർബലരായ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ വാക്‌സിനേഷൻ പ്രക്രിയ സജീവമാക്കും. പതിവായി ഇതേക്കുറിച്ച് അവലോകനം നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.