ന്യൂഡൽഹി : 24 മണിക്കൂറിനിടെ 41,16,230 വാക്‌സിൻ ഡോസുകൾ കൂടി നൽകിയതോടെ ഇന്ത്യയിലെ ആകെ കുത്തിവയ്‌പ്പുകള്‍ 107.29 കോടി കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്‌ച രാവിലെ 7 മണി വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് ഇതുവരെ 1,07,29,66,315 വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.
ALSO READ : രാജ്യത്ത് പുതിയ COVID കേസുകള്‍ 11,903 ; 311 മരണങ്ങള്‍
അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 11,903 പുതിയ കൊവിഡ് കേസുകളും 311 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 98.22 ശതമാനമാണ് രോഗമുക്‌തി നിരക്ക്. 1,51,209 സജീവ കേസുകളാണ് രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത്. കഴിഞ്ഞ 252 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.