ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 3157 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,30,82,345 ആയി. 26 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,23,869 ആയി.
മരണ നിരക്ക് 1.22 ശതമാനമായി. രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണം 19,500 ആയി. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 189.23 കോടി കവിഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് രണ്ട് മാസത്തിന് ശേഷം ഒരു ശതമാനം കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ നിലവില്‍ 4,25,38,976 പോരാണ് കൊവിഡില്‍ നിന്ന് മുക്തരായിട്ടുള്ളത്.
2020 ഓഗസ്റ്റ് 7-ന് 20 ലക്ഷം, ഓഗസ്റ്റ് 23-ന് 30 ലക്ഷം, സെപ്റ്റംബർ 5-ന് 40 ലക്ഷം , സെപ്റ്റംബർ 16-ന് 50 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ കൊവിഡ് വര്‍ധനയുടെ കണക്ക്. എന്നാലിത് ഡിസംബര്‍ 19 ആയപ്പോഴേക്കും 1 കോടി പിന്നിട്ടിരുന്നു. തുടര്‍ന്ന് മെയ് 4 ന് രണ്ട് കോടിയും ജൂണ്‍ 23 ന് മൂന്ന് കോടിയുമാണ് രേഖപ്പെടുത്തിയത്.
also read: ഇന്ത്യയില്‍ കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ 189.17 കോടി കവിഞ്ഞു