ന്യൂഡല്‍ഹി : യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളോട് ശുചിമുറികള്‍ വൃത്തിയാക്കാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഭവത്തെ അപലപിച്ച രാഹുല്‍, ഇത് രാജ്യത്തിനാകെ അപമാനമാണെന്ന് പറഞ്ഞു.
'ഇന്ത്യൻ വിദ്യാർഥികള്‍ക്ക് നേരെയുണ്ടായ ലജ്ജാകരമായ പെരുമാറ്റം രാജ്യത്തിനാകെ അപമാനമാണ്. ഓപ്പറേഷൻ ഗംഗയുടെ ഈ കയ്പേറിയ സത്യം മോദി സർക്കാരിന്‍റെ യഥാർഥ മുഖം കാണിച്ചുതന്നു,' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സംഭവവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തയും പങ്കുവച്ചിട്ടുണ്ട്.
-
Evacuation is a Duty, not a Favour. pic.twitter.com/LgW6fifoG4
— Rahul Gandhi (@RahulGandhi) March 3, 2022 " class="align-text-top noRightClick twitterSection" data="
">Evacuation is a Duty, not a Favour. pic.twitter.com/LgW6fifoG4
— Rahul Gandhi (@RahulGandhi) March 3, 2022Evacuation is a Duty, not a Favour. pic.twitter.com/LgW6fifoG4
— Rahul Gandhi (@RahulGandhi) March 3, 2022
രക്ഷാദൗത്യത്തിന്‍റെ ഭാഗമായുള്ള വിമാനം കയറാന്‍ ഏകദേശം ആയിരം വിദ്യാര്‍ഥികള്‍ കാത്തിരിക്കുകയായിരുന്നുവെന്നും ഇവരോട് ഫ്ലൈറ്റില്‍ പ്രവേശിക്കും മുന്‍പ് ശുചിമുറി വൃത്തിയാക്കണമെന്ന് ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് ആരോപണം. ആദ്യം ശുചീകരണം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആദ്യം അവസരം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആക്ഷേപമുണ്ട്.
Also read: റൊമാനിയയില്‍ നിന്ന് ഇതുവരെ എത്തിച്ചത് 5,245 ഇന്ത്യക്കാരെ
നേരത്തെയും യുക്രൈനിലെ ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. രക്ഷാദൗത്യം ഔദാര്യമല്ല മറിച്ച് സര്‍ക്കാരിന്‍റെ കടമയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രസ്‌താവിച്ചിരുന്നു.
-
मजबूर छात्रों के साथ ऐसा शर्मनाक बर्ताव पूरे देश का अपमान है। #OperationGanga के इस कड़वे सच ने मोदी सरकार का असली चेहरा दिखाया है। pic.twitter.com/kaEzhtdTko
— Rahul Gandhi (@RahulGandhi) March 5, 2022 " class="align-text-top noRightClick twitterSection" data="
">मजबूर छात्रों के साथ ऐसा शर्मनाक बर्ताव पूरे देश का अपमान है। #OperationGanga के इस कड़वे सच ने मोदी सरकार का असली चेहरा दिखाया है। pic.twitter.com/kaEzhtdTko
— Rahul Gandhi (@RahulGandhi) March 5, 2022मजबूर छात्रों के साथ ऐसा शर्मनाक बर्ताव पूरे देश का अपमान है। #OperationGanga के इस कड़वे सच ने मोदी सरकार का असली चेहरा दिखाया है। pic.twitter.com/kaEzhtdTko
— Rahul Gandhi (@RahulGandhi) March 5, 2022
അതേസമയം, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ സി-17 വിമാനം ഉള്‍പ്പടെ 16 വിമാനങ്ങള്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരരെ തിരികെയെത്തിക്കും. യുക്രൈന്‍ സാഹചര്യവും രക്ഷാപ്രവര്‍ത്തനവും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു.