ETV Bharat / bharat

കൊറോണ വൈറസിന്‍റെ എല്ലാ വകഭേദങ്ങൾക്കും എതിരായ വാക്‌സിൻ വികസിപ്പിച്ചെന്ന് ഇന്ത്യൻ ശാസ്‌ത്രജ്ഞർ - കൊവിഡ് വാക്‌സിൻ

ഇമ്യൂണോ ഇൻഫർമാറ്റിക് സമീപനമാണ് കൊറോണ വർഗത്തിൽപ്പെട്ട ആറ് വൈറസുകൾക്കെതിരെ പ്രവർത്തിക്കുന്ന പെപ്‌റ്റൈഡ് രൂപകൽപ്പന ചെയ്യാൻ ഉപയോഗിച്ചതെന്ന് ഗവേഷകർ

covid vaccine  vaccine against all variants of corona virus  കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരായ വാക്‌സിൻ  കൊവിഡ് വാക്‌സിൻ  കൊവിഡ് വകഭേദം
കൊറോണ വൈറസിന്‍റെ എല്ലാ വകഭേദങ്ങൾക്കും എതിരായ വാക്‌സിൻ വികസിപ്പിച്ചുവെന്ന് ഇന്ത്യൻ ശാസ്‌ത്രജ്ഞർ
author img

By

Published : Feb 6, 2022, 8:14 PM IST

ന്യൂഡൽഹി : കൊറോണ വൈറസിന്‍റെ എല്ലാത്തരം വകഭേദങ്ങൾക്കതിരെയും ഫലപ്രദമാകുന്ന വാക്‌സിൻ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ഇന്ത്യൻ ശാസ്‌ത്രജ്ഞർ. കാസി നസ്രുൾ യൂണിവേഴ്‌സിറ്റി, അസൻസോൾ, ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് എന്നിവിടങ്ങളിലെ ശാസ്‌ത്രജ്ഞരാണ് കൊറോണ വൈറസിന്‍റെ ഭാവി വകഭേദങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പുതിയ പെപ്‌റ്റൈഡ് വാക്‌സിൻ രൂപകൽപ്പന ചെയ്‌തത്. ഗവേഷണ ഫലം ജേണൽ ഓഫ് മോളിക്യുലാർ ലിക്വിഡിൽ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുത്തു.

പ്രതിരോധ വിശദാംശാധിഷ്‌ഠിത (ഇമ്യൂണോ ഇൻഫർമാറ്റിക്) സമീപനമാണ് കൊറോണ വർഗത്തിൽപ്പെട്ട ആറ് വൈറസുകൾക്കെതിരെ പ്രവർത്തിക്കുന്ന പെപ്‌റ്റൈഡ് രൂപകൽപ്പന ചെയ്യാൻ ഉപയോഗിച്ചതെന്ന് ഗവേഷകർ വാദിക്കുന്നു. രൂപകൽപ്പന ചെയ്‌ത വാക്‌സിൻ സ്ഥിരതയുള്ളതും വൈറസിനെതിരെ ആന്‍റിബോഡി ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ളതും രോഗപ്രതിരോധശക്തിയുള്ളതുമാണ്.

Also Read: പുത്തന്‍ ഉത്തരവിന് ശേഷവും പുകഞ്ഞ് ഹിജാബ് - കാവിഷാള്‍ വിവാദം ; എല്ലാ കണ്ണുകളും ഹൈക്കോടതിയിലേക്ക്

നിർണയ സംവിധാനം ഉപയോഗിച്ചാണ് വാക്‌സിൻ വികസിപ്പിച്ചെടുത്തത്. വാക്‌സിൻ ഉത്‌പാദനവും പരിശോധനയ്ക്ക് വിധേയമാക്കലുമാണ് അടുത്ത ഘട്ടം. എല്ലാ കൊറോണ വാക്‌സിനുകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള മറ്റൊരു വാക്‌സിനും ലോകത്തിൽ ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്ന് ഗവേഷകർ പറയുന്നു.

വളരെ കുറച്ചുമാത്രം പരിവർത്തനത്തിന് വിധേയമാകുന്ന ആറ് വ്യത്യസ്‌ത വൈറസുകളുടെ സ്പൈക്ക് പ്രോട്ടീനിലെ ചില പ്രത്യേക മേഖലകൾ ശാസ്‌ത്രജ്ഞർ ആദ്യം തിരിച്ചറിഞ്ഞു. വലിയ പ്രതിരോധശക്തി ഉള്ളവയും വൈറസുകളിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ രോഗപ്രതിരോധ ശേഷി ശരീരത്തിൽ ഉയർന്ന അളവിൽ ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ളതുമാണ് ഈ മേഖലകൾ.

മറ്റ് വാക്‌സിനുകളിൽ നിന്ന് വ്യത്യസ്‌തമായി കൊവിഡിന് കാരണമാകുന്ന വൈറസുകൾ കണ്ടെത്തുന്നതിനും രോഗപ്രതിരോധ പ്രതികരണങ്ങൾ ആരംഭിക്കുന്നതിനും സഹായിക്കുന്ന ടിഎൽആർ4 എന്ന പ്രോട്ടീനുമായി ബന്ധിപ്പിക്കുന്ന ശക്തി കാണിച്ചതിനെ തുടർന്നാണ് ഇവയെ തെരഞ്ഞെടുത്തത്.

വെർച്വൽ രോഗികളിൽ വാക്‌സിൻ കുത്തിവയ്ക്കുകയും സ്വീകർത്താവിനെ വൈറസുകളിൽ നിന്ന് സംരക്ഷിക്കാൻ ഈ വാക്‌സിന് വളരെയധികം കഴിവുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തതായി ശാസ്‌ത്രജ്ഞർ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.