ന്യൂഡൽഹി: 2023 മാർച്ച് അവസാനത്തോടെ കൂട്ട നിയമനം നടത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. 35,281 തസ്‌തികകളിലേക്കാണ് നിയമനം നടത്തുന്നത്. 2019 ലെ കേന്ദ്രീകൃത തൊഴിൽ അറിയിപ്പ് നിയമപ്രകാരമാണ് റിക്രൂട്ട്‌മെന്‍റ് നടത്തുന്നതെന്ന് റെയിൽവേ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അമിത് ശർമ പറഞ്ഞു.
ഓരോ തസ്‌തികയിലേയും അപേക്ഷകരുടെ പരീക്ഷ ഫലങ്ങൾ വ്യത്യസ്‌തമായാണ് നൽകുക. അല്ലാത്ത പക്ഷം ഒരേ അപേക്ഷകൻ ഒരു ടെസ്റ്റ് ഫലത്തിൽ പല തസ്‌തികകളിലേക്ക് യോഗ്യത നേടുന്നുവെന്നും ഇതു മൂലം യോഗ്യരായ നിരവധി ഉദ്യോഗാർഥികൾക്ക് ജോലിയുടെ ആനുകൂല്യങ്ങൾ നഷ്‌ടപ്പെടുന്നുവെന്നും അമിത് ശർമ്മ പറഞ്ഞു.