ETV Bharat / bharat

യാത്രാമധ്യേ ലെവല്‍ ക്രോസില്‍ ട്രെയിൻ നിർത്തി കച്ചോരി വാങ്ങി ; ലോക്കോ പൈലറ്റ് അടക്കം 5 പേർക്ക് സസ്‌പെൻഷൻ

author img

By

Published : Feb 24, 2022, 4:34 PM IST

ഭിവാനിയിൽ നിന്ന് അൽവാർ വഴി മഥുരയിലേക്കുള്ള യാത്രാമധ്യേയാണ് കച്ചോരി വാങ്ങാൻ ദൗദ്‌പൂർ റെയിൽവേ ക്രോസിൽ നിർത്തിയത്

indian railway suspends five employees  stop train at level cross for buying Kachori  കച്ചോരി വാങ്ങാൻ റെയിൽവേ ക്രോസിൽ ട്രെയിൻ നിർത്തി  ഇന്ത്യൻ റെയിൽവേ  റെയിൽവേ ജീവനക്കാർക്ക് സസ്പെൻഷൻ
കച്ചോരി വാങ്ങാൻ റെയിൽവേ ക്രോസിൽ ട്രെയിൻ നിർത്തി; ലോക്കോ പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർക്ക് സസ്‌പെൻഷൻ

അൽവാർ (രാജസ്ഥാൻ) : ലഘുഭക്ഷണമായ കച്ചോരി വാങ്ങുന്നതിനായി ലെവൽ ക്രോസിൽ ട്രെയിൻ നിർത്തിയതിന് ലോക്കോ പൈലറ്റ് ഉൾപ്പടെ അഞ്ച് റെയിൽവേ ജീവനക്കാർക്ക് സസ്‌പെൻഷൻ. ഭിവാനിയിൽ നിന്ന് അൽവാർ വഴി മഥുരയിലേക്കുള്ള യാത്രാമധ്യേയാണ് കച്ചോരി വാങ്ങാൻ ദൗദ്‌പൂർ റെയിൽവേ ക്രോസിൽ ലോക്കോ പൈലറ്റ് ട്രെയിന്‍ നിർത്തിയത്.

കച്ചവടക്കരൻ ലഘുഭക്ഷണം എൻജിൻ ഡ്രൈവർക്ക് കൈമാറുന്നതിന്‍റെയടക്കം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതും റെയിൽവേ ക്രോസിന്‍റെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട ക്യൂവുള്ളതും ദൃശ്യങ്ങളിൽ കാണാം.

യാത്രാമധ്യേ ലെവല്‍ ക്രോസില്‍ ട്രെയിൻ നിർത്തി കച്ചോരി വാങ്ങി ; ലോക്കോ പൈലറ്റ് അടക്കം 5 പേർക്ക് സസ്‌പെൻഷൻ

Also Read: വായ്‌പാതട്ടിപ്പ് : 'വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ 18,000 കോടി തിരികെ നല്‍കിയെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ഒരു ബൈക്ക് യാത്രികൻ, പകർത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌ത ദൃശ്യങ്ങളാണ് പ്രചരിച്ചത്. തുടർന്ന് ഇന്ത്യൻ റെയിൽവേ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ശേഷം പ്രാഥമിക നടപടിയെന്ന നിലയിൽ ലോക്കോ പൈലറ്റ് ഉൾപ്പടെ അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.