ഹൈദരാബാദ്: 15-ാമത് ഐപിഎല്ലിന് മുന്നോടിയായിട്ടുള്ള അവസാനത്തെ ഇവന്‍റാണ് മെഗാ താരലേലം. മിക്ക ഫ്രാഞ്ചൈസികളും സ്ഥിരതയുള്ള ടീമിനെ വാർത്തെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്.
ശനിയാഴ്‌ച നടക്കുന്ന മെഗാ ലേലത്തിന്‍റെ പ്രധാന വിവരങ്ങൾ;
ലേലം നടക്കുന്ന നഗരം: ബെംഗളൂരു
ലേലസ്ഥലം: ഐടിസി ഗാർഡനിയ
തീയതി: ഫെബ്രുവരി 12, 13
സമയം: ഉച്ചയ്ക്ക് 12 മണി
പങ്കെടുക്കുന്ന ടീമുകൾ: സിഎസ്കെ, മുംബൈ ഇന്ത്യൻസ്, ആർസിബി, കെകെആർ, ഡൽഹി, പഞ്ചാബ് കിംങ്സ്, രാജസ്‌ഥാൻ റോയൽസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ്*, ലഖ്‌നൗ*. (* പുതിയ ടീമുകളെ സൂചിപ്പിക്കുന്നു)
ആകെ ചെലവഴിക്കാൻ കഴിയുന്ന തുക: ഒരു ഫ്രാഞ്ചൈസിക്ക് 90 കോടി രൂപ
ഓരോ ഫ്രാഞ്ചൈസിയും ചെലവഴിക്കേണ്ട ഏറ്റവും കുറഞ്ഞ തുക: 67.5 കോടി രൂപ/90 കോടി
സ്‌ക്വാഡ് ശക്തി: കുറഞ്ഞ കളിക്കാർ: 18; പരമാവധി കളിക്കാർ: 25
അടിസ്ഥാന വിലകളുടെ തോത് : ഇന്ത്യൻ രൂപ 2 കോടി, 1.5 കോടി, 1 കോടി, 75 ലക്ഷം, 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം, 20 ലക്ഷം
ലഭ്യമായ കളിക്കാരുടെ എണ്ണം : 229 ക്യാപ്‌ഡ് (അന്തർദേശീയ), 354 അൺക്യാപ്‌ഡ് (ആഭ്യന്തര), 7 ഐസിസി അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന്
ശനിയാഴ്‌ചത്തെ ലേല പ്രക്രിയ: 161 കളിക്കാർ ആദ്യ ദിവസത്തെ ലേലത്തിൽ ഉൾപ്പെടും.
2-ാം ദിവസം ത്വരിതപ്പെടുത്തിയ പ്രക്രിയ നടത്തും,
ത്വരിതപ്പെടുത്തിയ പ്രക്രിയ കൊണ്ട് ഉദ്ദേശിക്കുന്നത്: ഫ്രാഞ്ചൈസികൾ ലേലം വിളിക്കാൻ ആഗ്രഹിക്കുന്ന കളിക്കാരുടെ ഒരു വിഷ്-ലിസ്റ്റ് ഉണ്ടാക്കുന്നു.
റൈറ്റ് ടു മാച്ച് കാർഡുകൾ (ആർടിഎം): ആർടിഎം കാർഡുകളൊന്നും ലഭ്യമല്ല
സൈലന്‍റ് ടൈ-ബ്രേക്കറിന്‍റെ ഉപയോഗം : ഒരു കളിക്കാരനെ ബിഡ് ചെയ്യാൻ ശ്രമിക്കുന്ന രണ്ട് ടീമുകൾക്ക് അവരുടെ മുഴുവൻ പണവും തീർന്നാൽ, അവർക്ക് ഫൈനൽ ബിഡ് സമർപ്പിക്കാം. കൂടുതൽ തുക ബിഡ് ചെയ്യുന്നയാൾക്ക് കളിക്കാരനെ ലഭിക്കും. അധിക തുക ബിസിസിഐയിൽ നിക്ഷേപിക്കണം, അത് 90 കോടി രൂപയുടെ ഭാഗമാകില്ല. അന്തിമ വിജയി വരുന്നതുവരെ നടപടിക്രമം തുടരാം.
ലേലത്തിലെ ഏറ്റവും പ്രായമേറിയ കളിക്കാരൻ: ഇമ്രാൻ താഹിർ (43 വയസ്)
ലേലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ: 17 വയസ്സുള്ള അഫ്‌ഗാനിസ്ഥാന്‍റെ നൂർ അഹമ്മദ്
ലേല സംഘാടകർ: ഹഗ് എഡ്‌മീഡസ്
ബാക്കിയുള്ള തുക: ഡൽഹി ക്യാപിറ്റൽസ് (47.5 കോടി), മുംബൈ ഇന്ത്യൻസ് (48 കോടി), സിഎസ്കെ (48 കോടി), കെകെആർ (48 കോടി), ഗുജറാത്ത് (52 കോടി), ആർസിബി (57 കോടി), ലഖ്‌നൗ (59 കോടി), രാജസ്‌ഥാൻ റോയൽസ് (62 കോടി), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (68 കോടി), പഞ്ചാബ് കിംങ്സ് (72 കോടി)
ALSO READ: നാളെ പണപ്പെട്ടി തുറക്കും, പണം വാരാൻ താരങ്ങൾ റെഡി: ഐപിഎൽ മെഗാ ലേലത്തിന് ഒരുങ്ങി ബംഗളൂരു
നിലനിർത്തിയ പ്രധാന കളിക്കാർ: എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, കെ.എൽ രാഹുൽ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, കീറോൺ പൊള്ളാർഡ്
മറ്റ് വിശദാംശങ്ങൾ,
ശ്രദ്ധിക്കേണ്ട ഇന്ത്യൻ കളിക്കാർ (10 കോടി മുതൽ 20 കോടി വരെ ):
ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ശാർദുൽ താക്കൂർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, ശിഖർ ധവാൻ, ദേവദത്ത് പടിക്കൽ, ദീപക് ഹൂഡ
മാന്യമായ തുക ലഭിക്കാൻ സാധ്യതയുള്ള സീനിയർ താരങ്ങൾ (5 കോടി വരെ) :
ഭുവനേശ്വർ കുമാർ, ദിനേശ് കാർത്തിക്, അമ്പാട്ടി റായിഡു, റോബിൻ ഉത്തപ്പ, ആർ അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി
അന്തർദേശീയ, ആഭ്യന്തര യുവ ഇന്ത്യൻ കളിക്കാർ (5 കോടി പ്ലസ്):
ഷാരൂഖ് ഖാൻ, രവി ശ്രീനിവാസ്, സായ് കിഷോർ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, രാഹുൽ ചഹാർ, റിങ്കു സിംഗ്
വലിയ വിദേശ വാങ്ങലുകൾ (INR 10 കോടി മുതൽ 15 കോടി വരെ):
ഡേവിഡ് വാർണർ, ക്വിന്‍റണ്‍ ഡി കോക്ക്, കഗിസോ റബാഡ, ജേസൺ ഹോൾഡർ,ജേസൺ റോയ്, ജോണി ബെയർസ്റ്റോ
അണ്ടർ-19 താരങ്ങൾ: യാഷ് ദുൽ, രാജവർധൻ ഹംഗാർക്കർ,രാജ് അംഗദ് ബാവ, വിക്കി ഓസ്വാൾ
സെയ്‌ദ് മുഷ്‌താഖ്, വിജയ് ഹസാരെ പ്രകടനം നടത്തിയവർ:
യാഷ് താക്കൂർ, അഭിനവ് മനോഹർ, മുജ്തബ യൂസഫ്, മായങ്ക് യാദവ്, റിത്വിക് റോയ്, ചൗധരി അഭിഷേക് ശർമ്മ.