ETV Bharat / bharat

ഇസ്രായേല്‍ ആന്‍റി- ഡ്രോൺ സംവിധാനം വാങ്ങനൊരുങ്ങി ഇന്ത്യ

നിശ്ചിതയെണ്ണം സ്മാഷ് 2000 ഫയർ കൺട്രോൾ സംവിധാനത്തിന് ഇന്ത്യ ഓർഡർ നൽകി. ശത്രുവിന്‍റെ ഡ്രോണുകളെ തിരിച്ചറിയുന്നതിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം അടങ്ങുന്നതാണ് സ്മാഷ്-2000 സൈറ്റ്.

Indian Navy  anti-drone systems  SMASH 2000 fire control systems  Israeli firm Smart Shooter  Indian Navy finalises procurement of anti-drone systems  ഇസ്രായേലില്‍ ആന്‍റി- ഡ്രോൺ സംവിധാനം വാങ്ങനൊരുങ്ങി ഇന്ത്യ  ഇസ്രായേല്‍ ആന്‍റി- ഡ്രോൺ സംവിധാനം  ആന്‍റി- ഡ്രോൺ സംവിധാനം
ആന്‍റി- ഡ്രോൺ
author img

By

Published : Dec 9, 2020, 9:09 AM IST

ന്യൂഡൽഹി: ശത്രു ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ പ്രാപ്തിയുള്ള ഇസ്രായേലി ആയുധ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഇന്ത്യൻ നാവികസേന അംഗീകരിച്ചു. നിശ്ചിതയെണ്ണം സ്മാഷ് 2000 ഫയർ കൺട്രോൾ സംവിധാനത്തിന് ഇന്ത്യ ഓർഡർ നൽകി. ശത്രുവിന്‍റെ ഡ്രോണുകളെ തിരിച്ചറിയുന്നതിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം അടങ്ങുന്നതാണ് സ്മാഷ്-2000 സൈറ്റ്.

ഇസ്രായേൽ കമ്പനിയായ സ്മാർട്ട് ഷൂട്ടർ നിർമിക്കുന്ന ഫയർ കൺട്രോൾ സിസ്റ്റത്തിന് അതിവേഗ ഡ്രോണുകൾ ട്രാക്കുചെയ്യാനും താഴെയിറക്കാനും കഴിയുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അടുത്തവര്‍ഷം തുടക്കത്തില്‍ ആന്‍റി- ഡ്രോണ്‍ സംവിധാനം ഇന്ത്യയില്‍ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിവേഗത്തില്‍ വരുന്ന ഡ്രോണ്‍ ആക്രമണത്തെ വരെ ചെറുക്കാന്‍ ശേഷിയുള്ളതാണ് ഈ അത്യാധുനിക സംവിധാനം. നാവിക സേനയെ കൂടുതൽ സജ്ജമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നടപടിയെന്ന് നാവികസേനാ മേധാവി അഡ്മിറൽ കരംമ്പിർ സിംഗ് പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.