പ്രക്ഷുബ്‌ധ കാലഘട്ടത്തിലൂടെ രാജ്യം കടന്ന് പോകുമ്പോള്‍ കോടിക്കണക്കിന് വരുന്ന ജനങ്ങളെ സംഗീതം കൊണ്ട് ഒരുമിപ്പിച്ച വ്യക്തിയാണ് രാം സിങ് ഠാക്കൂരി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത രാം സിങ് ഠാക്കൂരി സ്വാതന്ത്ര്യ സമര സേനാനി എന്നതിനേക്കാള്‍ സംഗീതജ്ഞന്‍ എന്ന നിലയിലാണ് ഓര്‍മിക്കപ്പെടുന്നത്.
ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ 'കദം കദം ബഡായെ ജാ', 'ബർഖ ബാർസേ' എന്നിവയുൾപ്പെടെയുള്ള ഗാനങ്ങൾക്ക് സംഗീതം നല്‍കിയത് രാം സിങ് ഠാക്കൂരിയാണ്. സുഭാഷ് ചന്ദ്ര ബോസിന്‍റെ കീഴില്‍ ഇന്ത്യൻ നാഷണൽ ആർമിയില്‍ സേവനം അനുഷ്‌ഠിച്ച അദ്ദേഹം സംഗീതജ്ഞനെന്ന നിലയിലാണ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്.
സുഭാഷ് ചന്ദ്ര ബോസിന്‍റെ സമ്മാനം
ഹിമാചൽ പ്രദേശിലെ ധർമ്മശാലയില്‍ 1914 ഓഗസ്റ്റ് 15ന് ജനിച്ച രാം സിങ് ഠാക്കൂരി 14ാം വയസിൽ ഗൂർഖ റൈഫിൾസിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് സിംഗപ്പൂരില്‍ വച്ച് ജപ്പാന്‍കാര്‍ അദ്ദേഹത്തെ പിടികൂടി യുദ്ധത്തടവുകാരനാക്കി. 1942ൽ മോചിതനായ ശേഷം സുഭാഷ് ചന്ദ്രബോസിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ന്നു. രാം സിങ് ഠാക്കൂരിയുടെ കഴിവുകൾക്കുള്ള അംഗീകാരമായി സുഭാഷ് ചന്ദ്രബോസ് അദ്ദേഹത്തിന് ഒരു വയലിൻ സമ്മാനിച്ചു.
അദ്ദേഹത്തിന്‍റെ സംഗീതത്തില്‍ ശ്രോതാക്കൾ ആകൃഷ്‌ടരായതിനാൽ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പ്രശസ്‌ത ഗാനം 'കദം കദം ബഡായെ ജാ'യ്ക്കും ഝാൻസിയിലെ റാണി റെജിമെന്‍റിന്‍റെ മാർച്ച് ഗാനമായ 'ഹം ഭാരത് കി ലഡ്‌കി ഹേ'യ്ക്കും സംഗീതമൊരുക്കാന്‍ അവസരം ലഭിച്ചു. ശ്രോതാക്കളെ ആകര്‍ഷിക്കുന്നതില്‍ രാം സിങ് ഠാക്കൂരിയുടെ കഴിവ് തിരിച്ചറിഞ്ഞ് സുഭാഷ് ചന്ദ്ര ബോസ് 'ബർഖ ബാർസേ'യ്ക്ക് സംഗീതം നൽകാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി.
ടാഗോറിന്‍റെ വരികള്‍ക്ക് ഠാക്കൂരിയുടെ സംഗീതം
ഈ ഗാനം ആദ്യമായി ബംഗാളിയില്‍ 'ഭാരതോ ഭാഗ്യോ-ബിധാതാ' എന്ന പേരിലെഴുതിയത് ടാഗോറാണ്. സംഗീതം നല്‍കിയതിന് ശേഷം ഇത് ഗാന്ധിജിയുടെ മുന്‍പില്‍ അവതരിപ്പിച്ചു. 1947 ഓഗസ്റ്റ് 15ന് ജവഹർലാൽ നെഹ്റു സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ക്യാപ്റ്റൻ രാം സിങിന്‍റെ നേതൃത്വത്തിൽ 'ബർഖ ബാർസെ' ഗാനം മുഴങ്ങി.
രാം സിങ് ഠാക്കൂരിന്‍റെ ധീരതയ്ക്കും രാഷ്‌ട്രത്തിന് നല്‍കിയ സംഭാവനയ്ക്കും ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ഉത്തർപ്രദേശ് സർക്കാർ അദ്ദേഹത്തെ ഇൻസ്പെ്ക്‌ടറായി നിയമിച്ചു. 2002ൽ ലക്‌നൗവിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്.
Also read: ഓർമയില്‍ കനലായി മനസാക്ഷി മരവിച്ച കൂട്ടക്കൊല, വാഗൺ ട്രാജഡിക്ക് 100 വയസ്