നെയ്‌റോബി: ഇരുപതു വയസിനു താഴെയുള്ളവരുടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ 4x400 മീറ്റർ റിലേയില്‍ വെങ്കലം നേടി ഇന്ത്യൻ ടീം. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ മെഡല്‍ നേടുന്നത്. എസ്. ഭാരത്, പ്രിയ മോഹൻ, സമ്മി, കപിൽ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം 3:20.60 സെക്കൻഡ് പൂർത്തിയാക്കിയാണ് ബുധനാഴ്‌ച നടന്ന ഫൈനലിൽ മൂന്നാം സ്ഥാനത്തെത്തിയത്.
നൈജീരിയയും പോളണ്ടും യഥാക്രമം 3:19.70 ഉം 3:19.80 ഉം സമയം പൂര്‍ത്തിയാക്കിയാണ് സ്വർണവും വെള്ളിയും നേടിയത്. ബുധനാഴ്‌ച രാവിലെ നടന്ന ഹീറ്റ് റേസില്‍ 3:23.36 സെക്കന്‍ഡ് റെക്കോഡോടെ ഇന്ത്യ മികച്ച രണ്ടാമത്തെ ടീമായി ഫൈനലിൽ പ്രവേശിച്ചു. നൈജീരിയയിൽ നിന്നുള്ള അത്‌ലറ്റുകൾ 3:21.66 സെക്കൻഡിലാണ് ഫൈനലില്‍ ഇടം നേടിയത്.