അങ്കാറ : തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കിയിലെത്തിയ ബെംഗളൂരു സ്വദേശിയെയാണ് കാണാതായത്. അദ്ദേഹത്തിന്‍റെ കുടുംബവുമായും ജോലി ചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്‌തമാക്കി.
തുർക്കിയിലെ ദുരിതബാധിത പ്രദേശങ്ങളിൽ പത്ത് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ ഇവർ സുരക്ഷിതരാണ്. തുർക്കിയിലെ അദാനയിൽ കണ്‍ട്രോൾ റൂം സ്ഥാപിച്ചതായും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വർമ അറിയിച്ചു.
-
We set up a control room in Turkey's Adana. 10 Indians are stuck in remote parts of affected areas but they are safe. One Indian National who was on a business visit is missing. We're in touch with his family &the company in Bengaluru which employs him: MEA Secy West Sanjay Verma pic.twitter.com/cGlsNl3UKk
— ANI (@ANI) February 8, 2023 " class="align-text-top noRightClick twitterSection" data="
">We set up a control room in Turkey's Adana. 10 Indians are stuck in remote parts of affected areas but they are safe. One Indian National who was on a business visit is missing. We're in touch with his family &the company in Bengaluru which employs him: MEA Secy West Sanjay Verma pic.twitter.com/cGlsNl3UKk
— ANI (@ANI) February 8, 2023We set up a control room in Turkey's Adana. 10 Indians are stuck in remote parts of affected areas but they are safe. One Indian National who was on a business visit is missing. We're in touch with his family &the company in Bengaluru which employs him: MEA Secy West Sanjay Verma pic.twitter.com/cGlsNl3UKk
— ANI (@ANI) February 8, 2023
അതേസമയം തുർക്കിക്കുള്ള ഇന്ത്യയുടെ സഹായം തുടർന്നുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷൻ ദോസ്‌ത് എന്ന് പേരിട്ടിരിക്കുന്ന സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി നാല് വിമാനങ്ങളാണ് തുർക്കിയിലേക്ക് അയച്ചത്. ഇതിൽ രണ്ട് വിമാനങ്ങളിൽ എൻഡിആർഎഫ് ടീമുകളും രണ്ട് വിമാനങ്ങളിൽ മെഡിക്കൽ ടീമുകളുമാണ് തുർക്കിയിലേക്കെത്തിയത്.
മെഡിക്കൽ സാമഗ്രികളും ഉപകരണങ്ങളും വഹിക്കുന്ന ഒരു വിമാനം സിറിയയിലേക്കും ഇന്ത്യ അയച്ചിരുന്നു. അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പടെ ആറ് ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ സിറിയക്ക് ഇതുവരെ കൈമാറിയത്.