ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച പ്രദേശങ്ങളിലൊന്നാണ് പഴയ ബംഗാളിന്‍റെ ഭാഗമായിരുന്ന തിർഹത്. അവിടെ നിന്നുള്ള സ്വാതന്ത്ര്യസമര പോരാളികളുടെ കഥകൾ തലമുറകൾക്ക് പ്രചോദനമാണ്.
ചെറു പ്രായത്തില്‍ തന്നെ അത്തരം പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് ബ്രിട്ടീഷുകാർക്ക് എതിരായ സമര പ്രക്ഷോഭങ്ങളിലേക്ക് എടുത്ത് ചാടിയിട്ടുള്ളത്. അങ്ങനെയൊരു യുവാവാണ് ധീര രക്ഷസാക്ഷി ഖുദിറാം ബോസ്. ബംഗാളില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു അദ്ദേഹം. പതിനെട്ടുവയസും എട്ടുമാസവും എട്ടുദിവസവും പ്രായമുള്ളപ്പോഴാണ് ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിലേറ്റിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പോരാളികളില്‍ ഒരാൾ.
1889 ഡിസംബർ മൂന്നിന് ബംഗാളിലെ മിഡ്‌നാപുർ ഗ്രാമത്തില്‍ ജനനം. പിതാവ് റവന്യു ഉദ്യോഗസ്ഥനായിരുന്നു. 1900 ന്‍റെ തുടക്കത്തില്‍ അരവിന്ദോ, സിസ്റ്റർ നിവേദിത എന്നിവർ മിഡ്‌നാപുർ സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തിയിരുന്നു.
read more; വിദുരസ്വത അഥവ ദക്ഷിണേന്ത്യയുടെ ജാലിയൻ വാലാബാഗ്
ഖുദിറാം ഉൾപ്പെടെയുള്ള യുവാക്കൾ അതു വഴി ദേശീയ പ്രസ്ഥാനത്തോട് അടുത്തു. അതിനൊപ്പം ഗുരുവായിരുന്ന സത്യേന്ദ്ര നാഥ ബോസില്‍ നിന്നും വിപ്ലവ ചിന്തകൾ സ്വീകരിച്ചു. ബംഗാൾ വിഭജനത്തിന് എതിരായി മുസാഫർപുരില്‍ നടന്ന സമരത്തില്‍ ഖുദിറാം പങ്കാളിയായി. പതിനാറാം വയസില്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്‍റെ ഭാഗമായി. പൊലീസ് സ്റ്റേഷൻ ആക്രമണ കേസുകളില്‍ പങ്കാളിയായി. 1906 ഫെബ്രുവരി 28 ന് ഖുദിറാം ബോസ് ആദ്യമായി അറസ്റ്റിലായി. പക്ഷേ അദ്ദേഹം ജയില്‍ ചാടി രക്ഷപെട്ടു.
ആ സമയത്താണ് സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്‍റെ ഭാഗമായി പിടികൂടുന്നവർക്ക് കടുത്ത ശിക്ഷ വിധിക്കുന്ന ബ്രിട്ടീഷ് ജഡ്‌ജ് കിംഗ്‌സ്‌ഫോർഡിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഖുദിറാമും സഹപ്രവർത്തകനായ പ്രഫുല ചക്കിയും തീരുമാനിച്ചത്.
1908 ഏപ്രില്‍ 30ന് മുസാഫർപുരില്‍ കിംഗ്‌സ്‌ഫോർഡിന്‍റെ കാറിന് നേരെ ഖുദിറാമും പ്രഫുല ചക്കിയും ചേർന്ന് ബോംബെറിഞ്ഞു. പക്ഷേ കാറില്‍ യൂറോപ്യൻ വനിതയായ കെന്നഡിയും മകളും മാത്രമാണുണ്ടായിരുന്നത്. ആക്രമണത്തില്‍ ഇരുവരും കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഖുദിറാമിന് വേണ്ടി പൊലീസ് തെരച്ചില്‍ ശക്തമാക്കി. ഖുദിറാമിനെ സമസ്‌തിപുരിലെ പുസ സ്റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്തു. പ്രഫുല ചക്കി അടക്കമുള്ളവർ ബ്രിട്ടീഷ് പൊലീസുമായി ഏറ്റുമുട്ടി മരിച്ചു.
read more; അഫ്‌ഗാനിൽ താലിബാൻ ഭരണം ; ഗാനി സർക്കാർ പുറത്ത്
കേസിന്‍റെ വിചാരണയ്ക്ക് ശേഷം ഖുദിറാമിനെ 1908 ആഗസ്റ്റ് 11ന് മുസാഫർപുരിലെ സെൻട്രല്‍ ജയിലില്‍ തൂക്കിലേറ്റി. ഇപ്പോൾ ആ സ്ഥലം ഖുദിറാമിന്‍റെ ഓർമയ്ക്കായി വിപ്ലവ സ്‌മാരകമായി സൂക്ഷിക്കുകയാണ്.
ധീര വിപ്ലവകാരി ഖുദിറാം ബോസിന്‍റെ സ്‌മാരകമായാണ് മുസാഫർപുർ സെൻട്രല്‍ ജയില്‍ അറിയപ്പെടുന്നത്. എല്ലാ വർഷവും ഖുദിറാമിന്‍റെ രക്ഷസാക്ഷി ദിനത്തില്‍ ജയിലില്‍ പ്രത്യേക അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പക്ഷേ പൊതുജനങ്ങൾക്ക് ഖുദിറാം അനുസ്‌മരണ പരിപാടികളില്‍ ജയിലില്‍ പ്രവേശനമുണ്ടാകാറില്ല. കൊല്‍ക്കത്തയിലെ മ്യൂസിയത്തില്‍ ഖുദിറാമിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കേസിന്‍റെ വിവരങ്ങളും സൂക്ഷിച്ചിട്ടുണ്ട്.
ചില സാമൂഹിക സംഘടനകൾ ആ രേഖകളെല്ലാം മുസാഫർ പുർ കോടതിയിലെത്തിരക്കാൻ ശ്രമിക്കുന്നുണ്ട്. രക്ഷസാക്ഷിത്വത്തിന് ശേഷം ബംഗാളില്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന സ്വാതന്ത്ര്യസമര പോരാളിയായി ഖുദിറാം മാറി. ബംഗാളിലെ തുന്നല്‍ക്കാർ ഖുദിറാമിന്‍റെ പേര് തുന്നിച്ചേർന്ന മുണ്ടുകൾ തുന്നിയിരുന്നു.