ETV Bharat / bharat

കൊവിഡ് മൂലം വിദേശത്ത് മരിച്ചത് 4,355 ഇന്ത്യക്കാർ ; ഏറ്റവുമധികം സൗദിയിൽ

അമേരിക്കയിലാണ് ഏറ്റവും കുറവ് മരണം

author img

By

Published : Feb 10, 2022, 7:23 PM IST

Indian expatriates died of covid  covid death rate worldwide  കൊവിഡ് മൂലം മരിച്ച ഇന്ത്യക്കാർ  ലോകത്തെ കൊവിഡ് മരണ നിരക്ക്  latest national news
കൊവിഡ്

ന്യൂഡൽഹി : കൊവിഡ് മൂലം മറ്റ് രാജ്യങ്ങളിൽ ഇതുവരെ മരിച്ചത് 4,355 ഇന്ത്യക്കാർ. സൗദി അറേബ്യയിലും, യുഎഇയിലുമാണ് ഏറ്റവും അധികം ഇന്ത്യക്കാർ മരിച്ചത്. സൗദി 1,237, യുഎഇ 894 എന്നിങ്ങനെയാണ് മരണ നിരക്ക്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് രാജ്യസഭയിൽ ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

അമേരിക്കയിലാണ് ഏറ്റവും കുറവ് മരണം റിപ്പോർട്ട് ചെയ്‌തത്. അഞ്ച് ഇന്ത്യക്കാരാണ് അവിടെ മരിച്ചത്. കുവൈറ്റിൽ 668 ഇന്ത്യക്കാരും, ഒമാനിൽ 555 പേരും ബഹ്‌റൈനിൽ 203 പേരും കൊവിഡ് ബാധിച്ച് മരിച്ചു. റഷ്യയിലെ മരണ സംഖ്യ 15 ആണ്. ഖത്തര്‍ - 113, മലേഷ്യ - 186 എന്നിങ്ങനെയുമാണ് കണക്ക്.

ALSO READ 'യുപി കേരളം ആയാൽ മതത്തിന്‍റെ പേരിൽ കൊലപാതകം ഉണ്ടാകില്ല'; യോഗിക്ക് മറുപടിയുമായി പിണറായി

സംസ്കാര ചടങ്ങുകൾക്കായി 127 മൃതദേഹങ്ങളാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ആരോഗ്യ-സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾ നിര്‍ദേശിച്ചിട്ടുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ, കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുവരുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.