സിംഗപ്പൂർ : ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിംഗപ്പൂര്‍ ആസ്ഥാനമായ നിയോബാങ്ക് ഇനിപേ(Inypay). പൂര്‍ണമായി ഓണ്‍ലൈനിലൂടെ പ്രവര്‍ത്തനം നടത്തുന്ന ബാങ്കുകളാണ് നിയോബാങ്ക്. വരും മാസങ്ങളില്‍ കൂടുതല്‍ സീഡ് ഫണ്ട് സ്വരൂപിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് കമ്പനി. പ്രീ സീഡ് റൗണ്ടില്‍ 2022 സെപ്‌റ്റംബറില്‍ പത്ത് ലക്ഷം യുഎസ് ഡോളര്‍ കമ്പനി സമാഹരിച്ചിരുന്നു.
ചെറുകിട വായ്‌പകള്‍, റെമിറ്റന്‍സ്, ആഭ്യന്തര പേയ്‌മെന്‍റുകള്‍, ഇ വാലറ്റ്, പേഴ്‌സണലൈസ്‌ഡ് സേവിങ്ങുകള്‍, മൈക്രോ ഇന്‍ഷുറന്‍സ് എന്നിവയിലാണ് ഇനിപേ കേന്ദ്രീകരിക്കുക. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലായിരിക്കും ബാങ്കിന്‍റെ പ്രവര്‍ത്തനം. ബ്ലൂകോളര്‍ ജോലിക്കാര്‍, പ്രവാസികള്‍, സൂക്ഷ്‌മ ചെറുകിട ഇടത്തരം കമ്പനികള്‍(MSMEs) എന്നിവയേയാണ് ബാങ്ക് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. നിലവില്‍ ഈ ഫിന്‍ടെക്ക് സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് സിംഗപ്പൂര്‍, ഇന്ത്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലായി മുപ്പതിലധികം ജീവനക്കാരുണ്ട്.
തെക്ക് കിഴക്കന്‍ ഏഷ്യയിലെ അഞ്ച് രാജ്യങ്ങളില്‍ ലോഞ്ച് ചെയ്യാനാണ് ഇനിപേ പദ്ധതിയിടുന്നത്. സ്ഥാപകനും സിഇഒയുമായ അരിവുവേല്‍ രാമു ഇന്ത്യക്കാരനാണ്. തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്‌റ്റ്, വടക്കേ അമേരിക്ക എന്നീ മേഖലകളിലെ പല ബാങ്കുകളുടേയും ഡിജിറ്റല്‍വത്കരണത്തില്‍ നേതൃപരമായ പങ്കുവഹിച്ച ആളാണ് അദ്ദേഹം. ഫിലിപ്പെയ്‌ന്‍സിലെ നിയോബാങ്കായ ടൊണിക്കിന്‍റെ ഗ്രൂപ്പ് സിടിഒ പദവി വഹിച്ച ആളുമാണ്. ഡാറ്റാ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് സൃഷ്‌ടിച്ച ഹൈപ്പര്‍ പേഴ്‌സണലൈസ്‌ഡ് ആയിട്ടുള്ള ഇനിപേയുടെ പ്ലാറ്റ്‌ഫോം ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് അരിവുവേല്‍ രാമു പറഞ്ഞു.
ഫണ്ട് സമാഹരണം വെല്ലുവിളി : നിലവിലെ സാമ്പത്തിക കാലാവസ്‌ഥയില്‍ നിക്ഷേപം സമാഹരിക്കുന്നത് ഇനിപേയ്‌ക്ക് വെല്ലുവിളിയായിരിക്കും. ഉയര്‍ന്ന പലിശയും സാമ്പത്തിക മാന്ദ്യ ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ പണം ചെലവഴിക്കുന്നത് കരുതലോടെയാണ്. ടെക് ഓഹരികള്‍ക്ക് പ്രത്യേകിച്ച് വലിയ മൂല്യ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
നാസ്‌ഡാക്ക് 33ശതമാനമാണ് 2022ല്‍ ഇടിഞ്ഞത്. ക്രന്‍ജ്ബേസ് എന്ന ഡാറ്റ കമ്പനിയുടെ കണക്ക് പ്രകാരം 2022ലെ ആദ്യ മൂന്ന് പാദങ്ങളില്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനികള്‍ നിക്ഷേപമായി സമാഹരിച്ചത് 369 ബില്യണ്‍ യുഎസ് ഡോളറാണ്. എന്നാല്‍ 2021ല്‍ ഇത് 679.4 ബില്യണ്‍ ഡോളറായിരുന്നു.
സ്റ്റാര്‍ട്ട് അപ്പുകളെ ആകര്‍ഷിച്ച് സിംഗപ്പൂര്‍: ഫണ്ടുകള്‍ സമാഹരിക്കുന്നതില്‍ സിംഗപ്പൂര്‍ ആസ്ഥാനമായിട്ടുള്ള സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ക്ക് നല്ല വര്‍ഷമായിരിക്കും 2023 എന്ന പ്രതീക്ഷയാണ് ടെക് ഇന്‍വെസ്‌റ്റ്‌മെന്‍റ് കമ്പനിയായ എസ്‌ജി ഇന്നൊവേറ്റ് അധികൃതര്‍ പറയുന്നത്. ഡീപ്പ് ടെക്‌നോളജി കമ്പനികളെ സഹായിക്കാനായി 2016ല്‍ ആരംഭിച്ചതാണ് സിങ്കപ്പൂര്‍ സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള SGInnovate. ശാസ്‌ത്ര ഗവേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സാങ്കേതിക പരിഹാരങ്ങള്‍ കാണുന്ന കമ്പനികളെയാണ് ഡീപ്പ് ടെക്‌നോളജി കമ്പനികള്‍ എന്ന് വിളിക്കുന്നത്.
കുറഞ്ഞ കോര്‍പറേറ്റ് നികുതി, ബിസിനസ് സൗഹൃദ അന്തരീക്ഷം, ലോകത്തിലെ പ്രധാനപ്പെട്ട ധനകാര്യ ഹബ്ബ് എന്ന സ്ഥാനം എന്നിവയാണ് പല സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കും സിംഗപ്പൂരിനെ ആകര്‍ഷണീയമാകുന്നത്. WIPO( World Intellectual Property Organization) പുറത്തിറക്കിയ 2022ലെ ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡെക്‌സ് പ്രകാരം സിംഗപ്പൂര്‍ ലോകത്തില്‍ ഏഴാം സ്ഥാനത്താണ്. ഏഷ്യയില്‍ രണ്ടാം സ്ഥാനത്തും.
സ്വിറ്റ്സർലൻഡ്, യുഎസ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍. ഇന്ത്യ ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡെക്‌സില്‍ 40ാം സ്ഥാനത്താണ്. ഈസ് ഓഫ് ഡൂയിങ് റാങ്കിങ്ങില്‍ തുടര്‍ച്ചയായി ഉയര്‍ന്ന സ്ഥാനമാണ് സിംഗപ്പൂരിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകബാങ്ക് അവസാനമായി(2020) പ്രസിദ്ധീകരിച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ സിംഗപ്പൂര്‍ രണ്ടാം സ്ഥാനത്താണ്.