നെപിടൊ: പകർച്ചവ്യാധികൾക്കിടയിൽ അയൽ രാജ്യങ്ങളെ സഹായിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി മ്യാന്‍മറിലെ കൊവിഡ് ചികിത്സാ കേന്ദ്രമായ ഇന്ത്യ യാങ്കോൺ ജനറൽ ആശുപത്രിയില്‍ മ്യാൻമറിലെ ഇന്ത്യൻ എംബസി ഭക്ഷണം നൽകി. ഇന്ത്യൻ അംബാസഡർ സൗരഭ് കുമാർ യാങ്കോൺ ആണ് കോവിഡ് -19 ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കിയത്. കഴിഞ്ഞ മാസം മ്യാന്മർ സന്ദർശനത്തിനിടെ കരസേനാ മേധാവി ജനറൽ എം.എം. നരവനെ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിന്‍ഗ്ല എന്നിവര്‍ കൊവിഡ് പോരാട്ടത്തില്‍ മ്യാന്‍മറിനെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. മാത്രമല്ല കൊവിഡ് വാക്സിനുകൾ ലഭ്യമാകുമ്പോൾ എപ്പോൾ വേണമെങ്കിലും മ്യാൻമറിന് നല്‍കാമെന്ന ഉറപ്പും അവര്‍ നല്‍കിയിരുന്നു. ഇന്ത്യയുടെ കൊവിഡ് വാക്സിൻ ഉൽപാദനവും വിതരണവും പകർച്ചവ്യാധിയോട് പോരാടുന്ന എല്ലാ മനുഷ്യരാശിയെയും സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 75-ാമത് ഐക്രാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിൽ അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പ് നൽകിയിരുന്നു.
മ്യാന്‍മറിന് കൈത്താങ്ങായി ഇന്ത്യ; കൊവിഡ് ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്തു
ഇന്ത്യയുടെ കൊവിഡ് വാക്സിൻ ഉൽപാദനവും വിതരണവും പകർച്ചവ്യാധിയോട് പോരാടുന്ന എല്ലാ മനുഷ്യരാശിയെയും സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിൽ അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പ് നൽകിയിരുന്നു