ETV Bharat / bharat

പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യം പ്രചോദനമാകുന്നു : നരേന്ദ്ര മോദി

author img

By

Published : Apr 14, 2022, 7:47 PM IST

'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി

modi praises indian democracy  pm modi on indian democracy  പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യം  ഇന്ത്യന്‍ ജനാധിപത്യത്തെ പ്രശംസിച്ച് മോദി  പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയം ഉദ്‌ഘാടനം
'പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യം പ്രചോദനമാകുന്നു': നരേന്ദ്ര മോദി

ന്യൂഡല്‍ഹി : നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യം ജനങ്ങള്‍ക്ക് പ്രചോദനമേകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി. ഓരോ പ്രധാനമന്ത്രിയും രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി വളരെയധികം സംഭാവന ചെയ്‌തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

'നമ്മുടെ ജനാധിപത്യം നൂതന ആശയങ്ങള്‍ അവതരിപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. രാജ്യത്തിന്‍റെ വികസനമായിരിക്കണം എല്ലാവരുടേയും ലക്ഷ്യം. രാജ്യത്തെ ഓരോ പ്രധാനമന്ത്രിയും ഭരണഘടനാ ജനാധിപത്യത്തിന്‍റെ ലക്ഷ്യങ്ങള്‍ പൂർത്തീകരിക്കാന്‍ വളരെയധികം സംഭാവന ചെയ്‌തിട്ടുണ്ട്' - മോദി പറഞ്ഞു.

ബി.ആര്‍ അംബേദ്‌കറെ പ്രശംസിച്ച പ്രധാനമന്ത്രി, പാർലമെന്‍ററി സംവിധാനത്തിന് അടിത്തറ നൽകിയത് അംബേദ്‌കറാണെന്ന് പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ രാജ്യം പുതിയ ഉയരങ്ങളിലെത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും പ്രദര്‍ശിപ്പിക്കുന്ന 'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം മോദി നാടിന് സമര്‍പ്പിച്ചു. രാജ്യവും ജനാധിപത്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന 'ധർമ ചക്രമേന്തിയ കൈകൾ' ആണ് മ്യൂസിയത്തിന്‍റെ ലോഗോ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.