ന്യൂഡൽഹി: ഗോവ തീരത്ത് കടലിലകപ്പെട്ട മിലാദ് എന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് 15 പേരെ ഇന്ത്യൻ കോസ്റ്റൽ ഗാർഡ് രക്ഷപ്പെടുത്തി. ടൗട്ടെ ചുഴലിക്കാറ്റിന്‍റെ പ്രഹരത്തിൽ പെട്ടുപോയ ബോട്ടിലെ ജീവനക്കാരെ കോസ്റ്റൽ ഗാർഡിന്‍റെ സമർഥ് എന്ന കപ്പലാണ് രക്ഷപ്പെടുത്തിയത്.
-
#CycloneTauktae @IndiaCoastGuard Ship Samarth responding to a distress call rescued 15 crew from a fishing boat named Milad off #Goa Coast in a swift operation. All crew are safe and boat is being towed ashore for safety. pic.twitter.com/VUo4VZeKgB
— Indian Coast Guard (@IndiaCoastGuard) May 17, 2021 " class="align-text-top noRightClick twitterSection" data="
">#CycloneTauktae @IndiaCoastGuard Ship Samarth responding to a distress call rescued 15 crew from a fishing boat named Milad off #Goa Coast in a swift operation. All crew are safe and boat is being towed ashore for safety. pic.twitter.com/VUo4VZeKgB
— Indian Coast Guard (@IndiaCoastGuard) May 17, 2021#CycloneTauktae @IndiaCoastGuard Ship Samarth responding to a distress call rescued 15 crew from a fishing boat named Milad off #Goa Coast in a swift operation. All crew are safe and boat is being towed ashore for safety. pic.twitter.com/VUo4VZeKgB
— Indian Coast Guard (@IndiaCoastGuard) May 17, 2021
ഇന്ത്യൻ കോസ്റ്റൽ ഗാർഡ് കപ്പൽ സമർത്ത് ഗോവ തീരത്ത് നിന്ന് 15 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ടിലുള്ളവരെല്ലാം സുരക്ഷിതരാണ്. മിലാദ് എന്ന ബോട്ട് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. മറ്റൊരു കോസ്റ്റ് ഗാർഡ് കപ്പൽ സാമ്രാട്ട് മുംബൈയിൽ നിന്ന് 137 ഉദ്യോഗസ്ഥരുമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ടതായും ഐസിജി ട്വീറ്റ് ചെയ്തു.
Read More: ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തിൽ കർഫ്യു മൂന്ന് ദിവസം കൂടെ തുടരുമെന്ന് വിജയ് രൂപാനി
അതേസമയം ഗോവയിൽ ടൗട്ടെ ചുഴലിക്കാറ്റിൽ ഉണ്ടായ ആഘാതത്തെയും നാശത്തെയും കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ച് അന്വേഷിച്ച ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിന്‍റെ തീരപ്രദേശത്തേക്ക് പ്രവേശിച്ച ടൗട്ടെ മണിക്കൂറിൽ 160 മുതൽ 170 കിലോമീറ്റർ വരെ വേഗതയിലാണ് ആഞ്ഞടിക്കുന്നത്.